പുരാവസ്തു തട്ടിപ്പ് കേസ്; കെ. സുധാകരന്റെ രാജിയാവശ്യപ്പെട്ട് പേരാവൂരിൽ സി.പി.എം. പ്രതിഷേധം

പേരാവൂർ: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ കെ. സുധാകരൻ എം.പി. സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി എം. രാജൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.എ. രജീഷ് അധ്യക്ഷത വഹിച്ചു. എം. രാജീവൻ, ജിജി ജോയി, വി. ബാബു, കെ.സി. ഷംസുദ്ധീൻ, നിഷ ബാലകൃഷ്ണൻ, എം. ഷൈലജ, നിഷ പ്രദീപൻ, ടി. രഗിലാഷ്, അമീർ ഫൈസൽ തുടങ്ങിയവർ സംസാരിച്ചു.