നിഖിലിന് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്കിയ അബിനും പ്രതിയാകും; നാട്ടിലെത്തിച്ച് ചോദ്യംചെയ്യും

കായംകുളം: വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ നിഖില്‍ തോമസിനെ കൂടാതെ എസ്.എഫ്.ഐയുടെ ഒരു മുന്‍നേതാവിനെ കൂടി പോലീസ് പ്രതി ചേര്‍ത്തു.
മാലദ്വീപില്‍ ജോലി ചെയ്യുന്ന അബിന്‍ സി. രാജാണ് തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കിയതെന്നുള്ള നിഖില്‍ തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
അതേസമയം, തന്നെ അബിന്‍ സി. രാജ് അറിഞ്ഞുകൊണ്ട് ചതിച്ചതാണെന്ന് നിഖില്‍ തോമസ് പ്രതികരിച്ചു. വൈദ്യപരിശോധന കഴിഞ്ഞുവരുമ്പോഴാണ് നിഖിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
അബിനുമായുള്ള ബന്ധം എസ്.എഫ്.ഐ വഴിയാണെന്നും നിഖില്‍ പറഞ്ഞു. കൊച്ചിയിലെ ഒരു ഏജന്‍സി വഴിയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതെന്ന് നിഖില്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.