ഒളിമ്പിക്‌സ് ദിനത്തിൽ ഫൺ റൺ

കണ്ണൂർ: ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ അന്താരാഷ്ട്ര ഒളിമ്പിക്സ് ദിനത്തിൽ ഫൺ റൺ സംഘടിപ്പിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി. ദിവ്യ യും സിറ്റി പൊലീസ് കമീഷണർ അജിത് കുമാറും ഫ്ലാഗ് ഓഫ് ചെയ്‌തു.
150 ഓളം കായികതാരങ്ങൾ പങ്കെടുത്തു. മൂന്ന് കിലോമീറ്റർ ഫൺ റണ്ണിൽ പങ്കെടുത്തവർക്ക് ടീ ഷർട് സമ്മാനമായി നൽകി.
തൈക്കാണ്ടോ താരങ്ങൾ ഡെമോ ഷോ അവതരിപ്പിച്ചു. റിഷ കിരണിന്റെയും ഇഗ സുജിത്തിന്റെയും ജിംനാസ്‌റ്റിക്‌സ് ഷോയുമുണ്ടായി.
ഒളിമ്പിക് അസോസിയേഷൻ വർക്കിങ് ചെയർമാൻ ഷാഹിൻ പള്ളിക്കണ്ടി, സെക്രട്ടറി പി കെ ജഗന്നാഥൻ, യു. പി ഷബിൻ കുമാർ, പി. കെ. മെഹബൂബ്, പി. നാരായണൻ കുട്ടി എന്നിവർ സംസാരിച്ചു.