വിദ്യക്കെതിരായ എല്ലാ തെളിവുകളും ലഭിച്ചു, ഇനി കസ്റ്റഡിയില്‍ വേണ്ടെന്ന് പോലീസ്

പാലക്കാട്: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ കെ.വിദ്യക്കെതിരെ ആവശ്യമായ എല്ലാ തെളിവുകളും ലഭിച്ചുകഴിഞ്ഞെന്ന് പോലീസ്.
ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ വിദ്യയെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അപേക്ഷ നല്‍കില്ലെന്നും അഗളി പോലീസ് അറിയിച്ചു.
സൈബര്‍ വിദഗ്ധരടങ്ങുന്ന സംഘം വിദ്യയുടെ രണ്ട് ഫോണുകളും പരിശോധിച്ചു. ഫോണില്‍നിന്ന് ഡിലീറ്റ് ചെയ്ത ഫയലുകള്‍ വീണ്ടെടുത്തു.
വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ ഉറവിടം പോലീസ് കണ്ടെത്തിയതായാണ് സൂചന.കേസില്‍ വിദ്യയുടെ ജാമ്യാപേക്ഷ മണ്ണാര്‍ക്കാട് കോടതി ഇന്ന് പരിഗണിക്കും.