പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് ക്യാമ്പ് നടത്തും
മട്ടന്നൂർ : നഗരസഭയിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കളിൽ മസ്റ്ററിങ് പൂർത്തിയാക്കാത്തവർക്ക് താഴെപ്പറയുന്ന തീയതികളിൽ ക്യാമ്പ് നടത്തും. കിടപ്പുരോഗികളുടെ മസ്റ്ററിങ് അവരുടെ വീടുകളിലെത്തി നടത്താൻ വാർഡടിസ്ഥാനത്തിൽ അക്ഷയ കേന്ദ്രങ്ങളെ നിയോഗിച്ചിട്ടുണ്ട്. 25, 28 തീയതികളിൽ നഗരസഭയിലെ അക്ഷയ കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കും.
വാർഡുകൾ: പൊറോറ, ഏളന്നൂർ-പൊറോറ സ്കൂൾ-28 രാവിലെ ഒൻപത്. മണ്ണൂർ-മണ്ണൂർ സ്കൂൾ -28 ഉച്ചയ്ക്ക് മൂന്ന്. മരുതായി, മേറ്റടി, നാലാങ്കേരി-നാലാങ്കേരി അക്ഷയ കേന്ദ്രം -25-ന് രാവിലെ ഒൻപത്. ആണിക്കരി, കല്ലൂർ, ഉത്തിയൂർ-കല്ലൂർ സ്കൂൾ -28 രാവിലെ ഒൻപത്.
മട്ടന്നൂർ ടൗൺ, ഇല്ലംഭാഗം, മിനി നഗർ-മട്ടന്നൂർ അക്ഷയകേന്ദ്രം -25 രാവിലെ ഒൻപത്. ഇടവേലി, പഴശ്ശി, അയ്യല്ലൂർ-സ്വരലയ കാഞ്ഞിരത്തിൻകീഴിൽ -28 രാവിലെ ഒൻപത്. പാലോട്ടുപള്ളി, കളറോഡ്, പെരുവയൽക്കരി-പാലോട്ടുപള്ളി അക്ഷയകേന്ദ്രം -25 രാവിലെ ഒൻപത്. പരിയാരം, കായലൂർ, കോളാരി, ബേരം-വെമ്പടി യുവധാര ക്ലബ് -28 രാവിലെ ഒൻപത്.
പെരുവയൽക്കരി, പരിയാരം, മുണ്ടയോട്, ബേരം- പരിയാരം എ.കെ.ജി. ക്ലബ് 28 രാവിലെ ഒൻപത്. മലയ്ക്കുതാഴെ, കാര, എയർപോർട്ട്- കാര സ്കൂൾ- 28 രാവിലെ ഒൻപത്. കയനി, കുഴിക്കൽ, പെരിഞ്ചേരി, ദേവർകാട്-പെരിഞ്ചേരി ദേശീയ വായനശാല -28 രാവിലെ ഒൻപത്.
ഉരുവച്ചാൽ, പഴശ്ശി,കരേറ്റ- ഉരുവച്ചാൽ അക്ഷയ കേന്ദ്രം -25, 28 രാവിലെ ഒൻപത്. നെല്ലൂന്നി, ദേവർകാട്, കാര- നെല്ലൂന്നി അക്ഷയകേന്ദ്രം -25, 28 രാവിലെ ഒൻപത്.