തപാല്‍ അദാലത്ത് ജൂലൈ 6ന്

കേരള പോസ്റ്റല്‍ സര്‍ക്കിളില്‍ നോര്‍ത്തേണ്‍ റീജിയണല്‍ തപാല്‍ അദാലത്ത് ജൂലൈ ആറിന് രാവിലെ 11 മണിക്ക് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. ലെറ്റര്‍ പോസ്റ്റ്, സ്പീഡ് പോസ്റ്റ്, പാഴ്‌സല്‍സ്, സേവിങ്ങ്‌സ് ബാങ്ക്, മണി ഓര്‍ഡറുകള്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ തപാല്‍ മാര്‍ഗവും അയക്കാം. പി.പി ജലജ, അസി. ഡയറക്ടര്‍(മെയില്‍സ് ആന്റ് ബിഡി), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട്-673011 എന്ന വിലാസത്തില്‍ ജൂണ്‍ 28ന് മുന്‍പ് ലഭിക്കണം. കവറിന് മുകളില്‍ ‘ഡാക് അദാലത്ത്’ എന്ന് എഴുതണം.