Connect with us

Kannur

ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ തൊഴില്‍ മേള

Published

on

Share our post

കണ്ണൂർ : ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടക്കും. ഒഴിവുകള്‍ എല്‍.പി ടീച്ചിങ് സ്റ്റാഫ് (എല്ലാ വിഷയങ്ങളിലും), അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ്, ഐ.ടി സ്റ്റാഫ്, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അറബിക് ടീച്ചര്‍, ഫിസിക്കല്‍ ട്രെയിനര്‍, ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈനര്‍, സിവില്‍ എന്‍ജിനീയര്‍, ഡിസൈന്‍ ഡെവലപ്പര്‍, ത്രീ ഡി ഡെവലപ്പര്‍, ലാന്‍ഡ് സ്‌കേപ്പ് ഡിസൈനര്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, സൂപ്പര്‍ വൈസര്‍, അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍, ജൂനിയര്‍/സീനിയര്‍ എ സി ടെക്നീഷ്യന്‍, ബോഡ് വര്‍ക്ക്, ഫാബ്രിക്കേഷന്‍ പോളിഷ് വര്‍ക്ക്, ആര്‍ട്ട് വര്‍ക്ക്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റെര്‍, ടൈല്‍ വര്‍ക്കര്‍, പെയിന്റര്‍, എസ്.ഇ.ഒ ഡെവലപ്പര്‍, ഫ്‌ളട്ടര്‍ ഡെവലപ്പര്‍, ഫ്ലോർ മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സൈറ്റ് എഞ്ചിനീയര്‍, ഡ്രൈവര്‍ കം അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലി കോളര്‍(ഓഫീസ്/വര്‍ക്ക് ഫ്രം ഹോം). താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍. 0497 – 2707610, 6282942066.


Share our post

Kannur

മാലിന്യ മുക്തം നവകേരളം- ജില്ലാ തല പുരസ്കാരങ്ങൾ

Published

on

Share our post

കണ്ണൂർ:

1. മികച്ച സിഡിഎസ് – പെരളശ്ശേരി
2. മികച്ച ഹരിത കർമ്മ സേന കൺസോർഷ്യം – ആന്തൂർ
3. മികച്ച എംസിഎഫ് – മുണ്ടരി
4. മികച്ച ആർആർഎഫ്(ബ്ലോക്ക്) – പാനൂർ ബ്ലോക്ക്
5. മികച്ച ആർ ആർ എഫ് (നഗര സഭ) – മട്ടന്നൂർ നഗര സഭ
6. മികച്ച കമ്മ്യൂണിറ്റി കമ്പോസ്റ്റ് – കുഞ്ഞിമംഗലം
7. മികച്ച സർക്കാർ സ്ഥാപനം – കണ്ണൂർ ജില്ലാ ജയിൽ
8. മികച്ച സ്വകാര്യ സ്ഥാപനം – ടൊയോട്ട,കണ്ണൂർ
9. മികച്ച വ്യാപാര സ്ഥാപനം – ബേക്ക് സ്റ്റോറി
10. മികച്ച സ്കൂൾ (സർക്കാർ) – ഗവ.യു.പി സ്കൂൾ മട്ടന്നൂർ

11. മികച്ച സ്കൂൾ (എയ്‌ഡഡ്) – നരവൂർ സൌത്ത് എൽ പിസ്കൂൾ
12. മികച്ച സ്കൂൾ (അൺ എയ്‌ഡഡ്) – റാണി ജയ് ഹയർ സെക്കൻററി സ്കൂൾ, നിർമല ഗിരി
13. മികച്ച കോളേജ് – പയ്യന്നൂർ കോളേജ്
14. മികച്ച റസിഡൻസ് അസോസിയേഷൻ – എടച്ചേരി റസിഡൻസ് അസോസിയേഷൻ
15. മികച്ച പ്രവർത്തനം ഡിപ്പാർട്ട്മെൻ്റ് – ഡിപ്പാർട്ട്മെൻ്റ് ഓഫ് ഡയറി ഡവലപ്പ്മെൻറ്
16. മികച്ച ടൗൺ – മൂന്നുപെരിയ ടൌൺ(പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്)

17. മികച്ച ടൂറിസം കേന്ദ്രം – ഏഴരക്കുണ്ട്(എരുവേശ്ശി ഗ്രാമ പഞ്ചായത്ത്)
18. വാതിൽ പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം – ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത്
19. ഉറവിട മാലിന്യ സംസ്കരണം മികച്ച പഞ്ചായത്ത് – ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
20. ഉറവിട മാലിന്യസംസ്കരണം മികച്ച മുനിസിപ്പാലിറ്റി – ശ്രീകണ്ഠാപുരം നഗരസഭ
21. ഹരിത വിദ്യാലയം പദവി മികച്ച പഞ്ചായത്ത് – കേളകം ഗ്രാമ പഞ്ചായത്ത്
22. ഹരിത വിദ്യാലയ പദവി മികച്ച മുൻസിപ്പാലിറ്റി – തലശ്ശേരി മുൻസിപ്പാലിറ്റി

23. ഹരിത കലാലയം പദവി മികച്ച പഞ്ചായത്ത് – ചെറുതാഴം ഗ്രാമ പഞ്ചായത്ത്
24. ഹരിത കലാലയം പദവി മികച്ച മുൻസിപ്പാലിറ്റി – മട്ടന്നൂർ മുൻസിപ്പാലിറ്റി
25. ഹരിത ടൗൺ പദവി മികച്ച പഞ്ചായത്ത് – പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്
26. ഹരിത ടൗൺ പദവി മികച്ച മുനിസിപ്പാലിറ്റി – പയ്യന്നൂർ മുൻസിപ്പാലിറ്റി
27. ഹരിത സ്ഥാപന പദവി മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്
28. ഹരിത സ്ഥാപന പദവി മികച്ച മുനിസിപ്പാലിറ്റി – കൂത്തുപറമ്പ് മുൻസിപ്പാലിറ്റി
29. ഹരിത അയൽക്കൂട്ടം പദവി മികച്ച മികച്ച പഞ്ചായത്ത് – കതിരൂർ ഗ്രാമ പഞ്ചായത്ത്

30. ഹരിത അയൽക്കൂട്ടം പദ്ധതി മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
31. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച പഞ്ചായത്ത് – ഉളിക്കൽ ഗ്രാമ പഞ്ചായത്ത്
32. എൻഫോഴ്സസ്മെൻ്റ് പ്രവർത്തനം മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി
33. ഹരിത പൊതുസ്ഥല പദവി മികച്ച പഞ്ചായത്ത് – പായം ഗ്രാമ പഞ്ചായത്ത്
34. ഹരിത പൊതുസ്ഥല പദവി മികച്ച മുനിസിപ്പാലിറ്റി – ഇരിട്ടി മുൻസിപ്പാലിറ്റി

35. ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്ത് – പെരളശ്ശേരി( എടക്കാട് ബ്ലോക്ക്)
36. ആദരം – കണ്ണൂർ കോർപറേഷൻ
37. ആദരം – ജില്ലാ പഞ്ചായത്ത്, കണ്ണൂർ
38. ആദരം- മുനിസിപ്പാലിറ്റി
പാനൂർ
ഇരിട്ടി
തലശ്ശേരി
കൂത്തുപറമ്പ്
മട്ടന്നൂർ
ശ്രീകണ്ഠപുരം
തളിപ്പറമ്പ്
പയ്യന്നൂർ
39. മികച്ച മുൻസിപ്പാലിറ്റി – ആന്തൂർ മുൻസിപ്പാലിറ്റി
40. ആദരം – ബ്ലോക്ക് പഞ്ചായത്ത്
പയ്യന്നൂർ
കല്ല്യാശ്ശേരി
ഇരിക്കൂർ
കണ്ണൂർ
എടക്കാട്
തലശ്ശേരി
കുത്തുപറമ്പ
പാനൂർ
ഇരിട്ടി
പേരാവൂർ
41. മികച്ച ബ്ലോക്ക് പഞ്ചായത്ത് – തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത്


Share our post
Continue Reading

Kannur

കശുവണ്ടി-കശുമാങ്ങ സംഭരണത്തിൽ കരിനിഴൽ; പ്രതീക്ഷ നശിച്ച് കർഷകർ

Published

on

Share our post

ശ്രീ​ക​ണ്ഠ​പു​രം: ഉ​ൽ​പാ​ദ​ന​ക്കു​റ​വും വി​ല​യി​ടി​വും​കൊ​ണ്ട് ദു​രി​ത​ത്തി​ലാ​യ ക​ശു​വ​ണ്ടി ക​ർ​ഷ​ക​രോ​ട് ഇ​ത്ത​വ​ണ​യും ക​നി​യാ​തെ അ​ധി​കൃ​ത​ർ. മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ ഉ​ൽ​പാ​ദ​ന​വും വി​ല​യും ന​ന്നേ കു​റ​വാ​ണ്. സ​ർ​ക്കാ​ർ ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണം ന​ട​ത്താ​ത്ത​തി​നാ​ൽ ക​ർ​ഷ​ക സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് ക​രി​നി​ഴ​ൽ വീ​ണ​ത്. ഇ​ത്ത​വ​ണ സീ​സ​ൺ തു​ട​ക്ക​ത്തി​ൽ 160-165 രൂ​പ വ​രെ കി​ലോ​ക്ക് ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ഴ​ത് 138 രൂ​പ​യാ​യി. ന​ന്നേ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ക​ശു​വ​ണ്ടി​യാ​ണ് ക​ട​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന് ചെ​ങ്ങ​ളാ​യി​ലെ മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി മു​ഹ​മ്മ​ദ് കു​ഞ്ഞി ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. ഉ​ൽ​പാ​ദ​ന​ക്കു​റ​വും വേ​ന​ൽ​മ​ഴ​യും കൂ​ടി​യാ​യ​തോ​ടെ ഇ​നി​യും വി​ല​യി​ടി​യു​മോ​യെ​ന്ന ആ​ശ​ങ്ക​യു​ണ്ടെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.സം​ഭ​ര​ണം ന​ട​ക്കാ​ത്ത​ത് മു​ത​ലെ​ടു​ത്ത് വി​ല​യി​ടി​ക്കാ​നാ​ണ് ക​ച്ച​വ​ട ലോ​ബി​ക​ളു​ടെ നീ​ക്കം. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​യ ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ​ക്ക് പ​ഴ​യ പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. അ​ന്ന് ക​ട​ക​ളി​ൽ ക​ശു​വ​ണ്ടി വാ​ങ്ങാ​ത്ത​തി​നാ​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 80- 90 രൂ​പ​ക്ക് ശേ​ഖ​രി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് ക​ശു​വ​ണ്ടി-​ക​ശു​മാ​ങ്ങ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്ന് ന​ല്ല​വി​ല ന​ൽ​കി ക​ർ​ഷ​ക ര​ക്ഷ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​ട്ടും എ​ല്ലാം ജ​ല​രേ​ഖ​യാ​വു​ക​യാ​യി​രു​ന്നു.

ക​ർ​ഷ​ക​ർ​ക്ക് കി​ലോ​ക്ക് മൂ​ന്ന് രൂ​പ ന​ൽ​കി ക​ശു​മാ​ങ്ങ സം​ഭ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ നേ​ര​ത്തെ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ക്ര​മേ​ണ വി​ല കൂ​ട്ടി​ന​ൽ​കാ​നും ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു. ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ജ്യൂ​സ്, സ്ക്വാ​ഷ്, അ​ച്ചാ​റു​ക​ൾ, മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടാ​ക്കി കു​ടും​ബ​ശ്രീ മു​ഖേ​ന​യും മ​റ്റും വി​ൽ​പ​ന ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം.ഇ​ത് ക​ർ​ഷ​ക​ർ​ക്ക് വ​ൻ പ്ര​തീ​ക്ഷ​യും ന​ൽ​കി. കൂ​ടാ​തെ ഗോ​വ​ൻ മാ​തൃ​ക​യി​ൽ ക​ശു​മാ​ങ്ങ​യി​ൽ​നി​ന്ന് ഫെ​നി മ​ദ്യം ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, എ​ക്സൈ​സ് വ​കു​പ്പ് അ​നു​മ​തി വൈ​കി​പ്പി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ജി​ല്ല​യി​ൽ പ​യ്യാ​വൂ​ർ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ലാ​യി​രു​ന്നു ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ബാ​ങ്കി​നു കീ​ഴി​ൽ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ത​ട​സ്സ​ങ്ങ​ൾ നീ​ങ്ങി​യ​താ​യും വൈ​കാ​തെ ഫെ​നി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും പ​യ്യാ​വൂ​ർ ബാ​ങ്ക് പ്ര​സി​ഡ​ന്റ് ടി.​എം. ജോ​ഷി പ​റ​ഞ്ഞു.നി​ല​വി​ൽ ലോ​ഡു​ക​ണ​ക്കി​ന് ക​ശു​മാ​ങ്ങ​യാ​ണ് തോ​ട്ട​ങ്ങ​ളി​ൽ ന​ശി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നും മ​റ്റും ക​ശു​മാ​ങ്ങ ശേ​ഖ​രി​ക്കു​ന്ന​വ​രു​ണ്ട്. ഇ​ത് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​മു​ണ്ടാ​ക്കു​ന്നി​ല്ല. ഗോ​വ​ൻ മോ​ഡ​ൽ ഫെ​നി​യും മ​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ച്ച് ന​ല്ല സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​ക്കാ​നാ​വു​മെ​ന്ന് സ​ർ​ക്കാ​ർ ത​ന്നെ വി​ല​യി​രു​ത്തി​യ​താ​ണ്. നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കും. സം​സ്ഥാ​ന​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ശു​മാ​ങ്ങ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ൽ​പ​ന്ന നി​ർ​മാ​ണ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളും തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​തും വ​ന്നി​ല്ല. ക​ടം വാ​ങ്ങി​യും മ​റ്റും തോ​ട്ട​ങ്ങ​ൾ പാ​ട്ട​ത്തി​നെ​ടു​ത്ത ക​ശു​വ​ണ്ടി ക​ർ​ഷ​ക​ർ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ക​ണ്ണീ​രൊ​ഴു​ക്കേ​ണ്ട സ്ഥി​തി​യാ​ണു​ള്ള​ത്.


Share our post
Continue Reading

Kannur

സമ്പൂർണ മാലിന്യവിമുക്ത ജില്ലയായി: കൈയടിക്കാം കണ്ണൂരിന്

Published

on

Share our post

കണ്ണൂർ: കണ്ണൂരിന് അഭിമാനകരമായ നേട്ടങ്ങളിലൊന്നായി സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി. മാലിന്യമുക്ത നവകേരളം കണ്ണൂർ ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്ന മാലിന്യ സംസ്‌കരണ പ്രവർത്തനത്തിന്റെ ഒന്നാംഘട്ട പൂർത്തീകരണമാണ് നടന്നത്.പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു.മാലിന്യ സംസ്‌കരണ രംഗത്ത് മികവുറ്റ പ്രവർത്തനത്തിന് ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ രത്നകുമാരിക്ക് നൽകി.മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ വ്യത്യസ്തങ്ങളായ മാതൃകകൾ സൃഷ്ടിച്ച കതിരൂർ, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മുണ്ടേരി എന്നീ ഗ്രാമപഞ്ചായത്തുകളുടെയും സെൻട്രൽ ജയിലിന്റെയും വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. മാലിന്യമുക്തം നവകേരളം ജില്ലാതല പുരസ്‌കാരങ്ങൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി വിതരണം ചെയ്തു. തുടർന്ന് കതിരൂർ പുല്യോട് വെസ്റ്റ് എൽപി സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപഞ്ചായത്ത് അവതരിപ്പിച്ച സംഗീതശിൽപം എന്നിവ അരങ്ങേറി.കെ.വി.സുമേഷ് എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ കളക്ടർ അരുൺ കെ.വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ നിനോജ് മേപ്പടിയത് പ്രതിജ്ഞ അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ അഡ്വ.ടി.സരള, എൻ.വി.ശ്രീജിനി, വി.കെ.സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ.അരുൺ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.ശ്രീധരൻ, ശുചിത്വ മിഷൻ ജില്ലാ കോ ഓഡിനേറ്റർ കെ.എം.സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓഡിനേറ്റർ ഇ.കെ.സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു. മാലിന്യമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത് .പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിൽ കണ്ണൂർ ജില്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയത് അതിന്റെ ഫലമായാണ് സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായത്. ആധുനിക നവകേരള സൃഷ്ടിക്ക് ശുചിത്വബോധമുള്ള സമൂഹം അനിവാര്യമാണ് -മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.


Share our post
Continue Reading

Trending

error: Content is protected !!