‘എന്റെ തൊഴില്‍’: കേരള സര്‍വകലാശാലയില്‍ ക്യാമ്പസ് ജോബ് ഫെയര്‍

Share our post

തൊഴിലന്വേഷകരായ വിദ്യാർഥികളുടെ സ്വപ്‌നങ്ങള്‍ക്ക് പ്രതീക്ഷയായി ക്യാമ്പസ് ജോബ് ഫെയര്‍. ജൂണ്‍ 27 ന് തിരുവനന്തപുരം കാര്യവട്ടം കാമ്പസില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയറില്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളേജുകളില്‍ നിന്നായി ആയിരത്തോളം വിദ്യാർഥികള്‍ പങ്കെടുക്കും.

കാര്യവട്ടം കാമ്പസില്‍ 27-ന് രാവിലെ ഒന്‍പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ജോബ് ഫെയര്‍. കഴക്കൂട്ടം എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്‍ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക് ആസ്ഥാനമായ ഐ.ടി സ്ഥാപനങ്ങളും ജില്ലയിലുള്ള മറ്റ് ഐ.ടി, നോണ്‍ ഐ.ടി കമ്പനികളുമടക്കം മുപ്പത്തഞ്ചോളം സ്ഥാപനങ്ങളാവും തൊഴില്‍ദായകരായി എത്തുക.

മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്, ആര്‍ട്ട്‌സ് ആന്റ് സയന്‍സ്, ബി.ടെക്, ഐ.ടി എന്നീ വിഭാഗങ്ങളിലെ പാസ് ഔട്ട് ആയവരും അവസാന വര്‍ഷ വിദ്യാർഥികളുമാണ് പങ്കെടുക്കുന്നത്.

യൂണിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റേയും എം.എല്‍.എ കടകംപള്ളി സുരേന്ദ്രന്റെയും ശിശുക്ഷേമ സമിതി മുന്‍ ജനറല്‍ സെക്രട്ടറി എസ്.പി ദീപക്കിന്റേയും നേതൃത്വത്തില്‍ ICT അക്കാദമിയും കേരള നോളജ് എക്കണോമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (ClI), ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി, ടെക്‌നോപാര്‍ക്ക് എന്നിവയുടെ സഹകരണത്തോടെയാണ് നടക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!