തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്‍

പാലക്കാട്:തപാല്‍ ഓഫീസിലേക്ക് വന്ന കത്തുകള്‍ മാസങ്ങളായി കൈമാറാതെ വീട്ടില്‍ സൂക്ഷിച്ച് പോസ്റ്റ്മാന്‍. പാലക്കാട് ആയിലൂര്‍ പയ്യാങ്കോട് ആണ് സംഭവം.
പറയംപള്ളി സ്വദേശിക്ക് പിഎസ് സിയില്‍ നിന്ന് അയച്ച കത്ത് ലഭിക്കാത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തായത്. മൂന്ന് മാസത്തോളമായി മേല്‍വിലാസക്കാര്‍ക്ക് പോസ്റ്റ്മാന്‍ കത്തുകള്‍ കൈമാറിയില്ല.
വായ്പ്പാകുടിശിക കത്തുകള്‍, എ.ടി.എം കാര്‍ഡുകള്‍, ബാങ്ക് ചെക്ക് പോസ്റ്റുകള്‍, ആധാര്‍ കാര്‍ഡുകള്‍, ആനുകാലികങ്ങള്‍ എന്നിവയാണ് ഇയാള്‍ സൂക്ഷിച്ചുവെച്ചത്.
സബ് ഓഫീസില്‍ ചാക്കിലാക്കിയും വീട്ടില്‍ സഞ്ചികളിലാക്കിയും തപാലുകള്‍ കണ്ടെത്തി. പോസ്റ്റ്മാന്‍ കണ്ടമുത്തനെ ജോലിയില്‍ നിന്ന് മാറ്റി.