Connect with us

Kerala

വന്യജീ​വി ആ​ക്ര​മ​ണത്തിന് ചി​കി​ത്സാച്ചെ​ലവ്​ ലഭിക്കാൻ ഡോക്ടറുടെ സർട്ടിഫിക്കറ്റ് മതി; ന​ട​പ​ടി​ ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ കേരള സ​ർക്കാർ

Published

on

Share our post

തി​രു​വ​ന​ന്ത​പു​രം: വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേറ്റാൽ ചി​കി​ത്സാച്ചെ​ലവിനായു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച്​ സ​ർക്കാ​ർ. വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം മൂ​ലം പ​രി​ക്കേ​ൽക്കു​ന്ന​വ​ർക്ക് ചി​കി​ത്സാ​ ചെ​ല​വാ​യി പ​ര​മാ​വ​ധി ന​ൽകു​ന്ന​ത് ര​ണ്ട്​ ല​ക്ഷം രൂ​പ​യാ​ണ്.

ഇത് ലഭിക്കാൻ സി​വി​ൽ സ​ർജ​ൻ റാ​ങ്കി​ൽ കു​റ​യാ​ത്ത മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ന​ൽകു​ന്ന സാ​ക്ഷ്യ​പ​ത്രം വേ​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ് ഭേ​ദ​ഗ​തി. ര​ജി​സ്റ്റേർഡ് മെ​ഡി​ക്ക​ൽ പ്രാ​ക്ടീ​ഷ​ണ​റോ സർക്കാ​ർ സ​ർവി​സി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യാ​ൽ പണം ലഭിക്കും.

പാ​മ്പു​ക​ടി​യേ​റ്റ് സ്വ​കാ​ര്യ ആസ്പത്രി​ക​ളി​ൽ ചി​കി​ത്സ തേടുന്നവർക്കും സ​ർക്കാ​ർ ഡോ​ക്ട​ർ ചി​കി​ത്സാ സാ​ക്ഷ്യ​പ​ത്രം ന​ൽക​ണ​​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന്​ സ​ർക്കാ​ർ ഡോ​ക്ട​ർമാ​ർ അ​റി​യി​ച്ചു. ഇതോടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ വ​ന്ന​താ​യി വ​നം മ​ന്ത്രി​ക്ക്​ പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

തുടർന്നാണ് വ്യവസ്ഥയിൽ മാറ്റം വരുത്തിയത്.സ്ഥാ​യി​യാ​യ അം​ഗ​വൈ​ക​ല്യം സം​ഭ​വി​ക്കു​ന്ന​വ​ർക്ക്​ ര​ണ്ടു​ല​ക്ഷം രൂ​പ​വ​രെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും.

ര​ണ്ട്​ ല​ക്ഷ​ത്തി​ന് ​മു​ക​ളി​ലു​ള്ള ചി​കി​ത്സാ ചെ​ല​വിനായി സ​ർക്കാ​ർ സ​ർവി​സി​ലെ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ണം. ​പ​ട്ടി​ക​വ​ർഗ വി​ഭാ​ഗ​ക്കാ​ർക്ക് ചി​കി​ത്സ​ക്ക്​ ചെ​ല​വാ​കു​ന്ന മു​ഴു​വ​ൻ തു​ക​യും തി​രി​കെ ല​ഭി​ക്കും.


Share our post

Kerala

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Published

on

Share our post

ആഹാരം തയ്യാറാക്കുമ്പോഴും ആഹാരം പങ്കിട്ടു കഴിക്കുമ്പോഴും സമ്പര്‍ക്കം പുല ര്‍ത്തുമ്പോഴും രോഗം മറ്റുള്ളവരിലേക്ക് പകരുന്നു. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. മലിനമായ കൈകളിലൂടെയും മറ്റും രോഗാണുക്കള്‍ വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നതു വഴി രോഗം പകരുന്നു. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗം മാരകമാകുന്നത് തടയാം.

പ്രതിരോധ മാര്‍ഗങ്ങള്‍

•തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനുപയോഗിക്കുക. തിളപ്പിച്ചതും തിളപ്പിക്കാത്തതുമായ കുടിവെള്ളം കൂടികലര്‍ത്തി ഉപയോഗിക്കരുത്.

പുറത്തുപോകുമ്പോള്‍ എപ്പോഴും തിളപ്പിച്ചാറിയ വെള്ളം കരുതുക

* ആഹാരം പാകം ചെയ്യുന്നതിനും വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പും ശുചിമുറി ഉപയോഗിച്ച ശേഷവും പുറത്തുപോയി വന്നതിനു ശേഷവും കൈക ള്‍ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.
* കിണറിന് ചുറ്റുമുള്ള പരിസരങ്ങളില്‍ വൃത്തിഹീനമായ രീതിയി ല്‍ വെള്ളം കെട്ടിക്കിടക്കാതെയും കിണറിലെ വെള്ളം മലിനമാകാതെയും സൂക്ഷിക്കുക.

കൃത്യമായ ഇടവേളകളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശമനുസരിച്ചു കിണ ര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുക. മഞ്ഞപ്പിത്ത ബാധയുള്ള പ്രദേശങ്ങളി ല്‍ കുടിവെള്ള സ്രോതസ്സുക ള്‍ സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യുക. ഇത്തരത്തില്‍ അണുവിമുക്തമായ ശുദ്ധമായ വെള്ളം മാത്രം പാകം ചെയ്യുവാനും പാത്രങ്ങള്‍ കഴുകുന്നതിനും ഉപയോഗിക്കുക.

* വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്ത ആഹാരസാധനങ്ങളും ശീതളപാനീയങ്ങളും പഴകിയതും മലിനമായതുമായ ആഹാരവും കഴിക്കാതിരിക്കുക.

* പഴവര്‍ഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക.

* ആഹാര സാധനങ്ങളും കുടിവെള്ളവും എപ്പോഴും അടച്ചു സൂക്ഷിക്കുക.

* തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യാതിരിക്കുക.

* കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി ശൗച്യാലയത്തിലൂടെ മാത്രം നീക്കം ചെയ്യുക.

* വീട്ടു പരിസരത്ത് മാലിന്യം കുന്നുകൂടാതെ ശ്രദ്ധിക്കുക. ഈച്ച ശല്യം ഒഴിവാക്കുക.

രോഗബാധയുള്ള പ്രദേശങ്ങളി ല്‍ സ്‌കൂളുകളിലും കോളേജുകളിലും ജോലിസ്ഥലങ്ങളിലും മറ്റും ഭക്ഷണവും കുടിവെള്ളവും പങ്കുവച്ച് കഴിക്കുന്നത് ഒഴിവാക്കുക. ഉത്സവങ്ങ ള്‍, ആഘോഷങ്ങ ള്‍ തുടങ്ങിയ സന്ദ ര്‍ഭങ്ങളി ല്‍ തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ചുള്ള ഐസ് മാത്രം ശീതളപാനീയങ്ങളി ല്‍ ഉപയോഗിക്കുക.
രോഗബാധിതര്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഉണ്ടാകുമ്പോഴും പൊതുഇടങ്ങ ള്‍ സന്ദ ര്‍ശി ക്കുന്നതും രോഗവ്യാപനത്തിനു കാരണമാകാം.രോഗികള്‍ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും മറ്റു വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.ജീവിതശൈലീരോഗങ്ങളുള്ളവര്‍ , പ്രായമായവര്‍ , ഗര്‍ഭിണികള്‍ , ഗുരുതരരോഗബാധിതര്‍ തുടങ്ങിയവരില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലായി രോഗം ഗുരുതരമാകാന്‍ സാധ്യതയുഉള്ളതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ നിന്നും കൃത്യമായ ചികിത്സ കാലതാമസം കൂടാതെതന്നെ തേടുക.

ഇവര്‍ കഴിവതും പൊതുഇടങ്ങള്‍ സന്ദര്‍ശിക്കുന്നതും കൂടുതല്‍ ജനസമ്പര്‍ക്കം ഒഴിവാക്കുകയും ചെയ്യേണ്ടതാണ്.പുറത്തുപോകുന്ന സന്ദര്‍ഭങ്ങളില്‍ വെള്ളവും ഭക്ഷണവും ഒപ്പം കരുതുകയും പുറത്തുനിന്നുമുളള ആഹാരവും ശീതളപാനീയങ്ങളും കഴിക്കുന്നത് കഴിവതും ഒഴിവാക്കുവാനും ശ്രദ്ധിക്കുക.മഞ്ഞപ്പിത്തം മൂലമുള്ള പനി മാറുന്നതിനായി ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ഗുളികകള്‍ കഴിക്കാതിരിക്കുക.
സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത ഒറ്റമൂലി ചികിത്സ കേന്ദ്രങ്ങളില്‍ നിന്നും ചികിത്സ സ്വീകരിക്കാതിരിക്കുക. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക .സ്വയം ചികിത്സ അരുത് .പരിശോധനയും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.


Share our post
Continue Reading

Kerala

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Published

on

Share our post

സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ തസ്തികയിലേക്ക് ആണ് നിയമനം. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നേഴ്‌സിങ് ആണ് യോഗ്യത. ശമ്പളം 26,000 (സിടിസി). പ്രായപരിധി 40 വയസ്.

ഒഴിവുകൾ ഉള്ള സ്ഥലങ്ങൾ

▪️കൊല്ലം: ആര്യങ്കാവ്, ഓച്ചിറ, തൃക്കടവൂർ, വെളിനല്ലൂർ, വിളക്കുടി, കുളത്തുപ്പുഴ, ചടയമംഗലം
▪️പത്തനംതിട്ട: പള്ളിക്കൽ
▪️ഇടുക്കി: ശാന്തൻപാറ, രാജാക്കാട്, വണ്ടിപ്പെരിയാർ, കട്ടപ്പന, കാഞ്ചിയാർ
▪️എറണാകുളം: അസമന്നൂർ, കോതമംഗലം, അങ്കമാലി, കുട്ടമ്പുഴ
▪️തൃശൂർ: വരവൂർ, ചേലക്കര, പുത്തൻചിറ, ഇരിങ്ങാലക്കുട, ആലപ്പാട്, കുന്നംകുളം, വേലൂർ, വെറ്റിലപ്പാറ
▪️പാലക്കാട്: അലനല്ലൂർ, മണ്ണാർക്കാട്, പാലക്കാട് ടൗൺ, മുതലമട, അമ്പലപ്പാറ, ചലവറ, പട്ടാമ്പി, പഴമ്പാലക്കോട്, വടക്കഞ്ചേരി, നെല്ലിയാമ്പതി
▪️മലപ്പുറം: കരുവാരക്കുണ്ട്, ചോക്കാട്, കൊണ്ടോട്ടി, ഏലംകുളം, തിരൂരങ്ങാടി, പൊന്നാനി, താനൂർ, നിലമ്പൂർ
▪️കോഴിക്കോട്: കോഴിക്കോട് ടൗൺ, വടകര, രാമനാട്ടുകര, കുറ്റ്യാടി, പേരാമ്പ്ര, പയ്യോളി, അഴിയൂർ, നാദാപുരം, മാവൂർ
▪️വയനാട്: പനമരം, കൽപ്പറ്റ
▪️കണ്ണൂർ: പാനൂർ, അഴിക്കോട്, കണ്ണൂർ ടൗൺ, കരിവള്ളൂർ, പയ്യന്നൂർ, തളിപ്പറമ്പ, തലശ്ശേരി
▪️കാസർഗോഡ്: കാസറഗോഡ് ടൗൺ, ഉദുമ, ബദിയടുക്ക, കുമ്പള.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ kaniv108@emri.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.


Share our post
Continue Reading

Kerala

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Published

on

Share our post

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍. ബിന്ദു ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ച യൂണിവേഴ്‌സിറ്റി അധികൃതരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കി. ഫീസ് പുനപരിശോധിക്കാനും, ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടതായും മന്ത്രി ആര്‍. ബിന്ദു അറിയിച്ചു.നാല് വര്‍ഷ ഡിഗ്രി കോഴ്‌സുകളില്‍ ഒരു സെമസ്റ്ററിന് 1300 രൂപ മുതല്‍ 1750 രൂപ വരെയാണ് കേരള, കാലിക്കറ്റ് യൂണിവേഴ്‌സിറ്റികള്‍ ഫീസ് നിശ്ചയിച്ചത്. പിന്നാലെ ശക്തമായ പ്രതിഷേധം വിദ്യാര്‍ത്ഥി സംഘടനകള്‍ ആരംഭിച്ചു. പ്രതിഷേധം ശക്തമായതോടെ ഫീസ് കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു.


Share our post
Continue Reading

Kerala29 mins ago

മഞ്ഞപ്പിത്തം അതിവേഗം പടരുന്നു : ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

Kerala32 mins ago

സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് സംസ്ഥാനത്തുടനീളം നേഴ്‌സുമാരെ നിയമിക്കുന്നു

Kannur3 hours ago

സി.പി.എം പേരാവൂർ ഏരിയ പ്രതിനിധി സമ്മേളനം ഇന്ന് തുടങ്ങും

KANICHAR14 hours ago

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Kannur16 hours ago

ബിഫാം കോഴ്‌സ് പ്രവേശനത്തിന് സ്‌പോട്ട് അഡ്മിഷൻ 23ന്

Kerala16 hours ago

നാലു വർഷ ഡിഗ്രി കോഴ്‌സുകളിലെ പരീക്ഷ ഫീസ് കുറയ്ക്കും; മന്ത്രി ആര്‍.ബിന്ദു

Kerala16 hours ago

മാധ്യമ കോഴ്സിന് അപേക്ഷിക്കാം

Kannur16 hours ago

ക്ലീൻ കേരളയുടെ ആദ്യ വാഹനം കണ്ണൂരിന്

Kerala17 hours ago

നൈറ്റ് പട്രോളിങിനിടെ പോലീസുകാര്‍ക്ക് നേരെ ആക്രമണം, യുവാക്കള്‍ പിടിയില്‍

Kerala18 hours ago

കേരളത്തിലൂടെ ഓടുന്ന 30 തീവണ്ടികളിൽ 55 ജനറൽ കോച്ചുകൾ കൂട്ടി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!