Connect with us

Kannur

പി.ജി കോഴ്സുകൾക്ക് ജൂലൈ മൂന്ന് വരെ ഓൺലൈൻ വഴി അപേക്ഷിക്കാം.

Published

on

Share our post

തളിപ്പറമ്പ് :കിലയുടെ കീഴിൽ തളിപ്പറമ്പ് പ്രവർത്തിക്കുന്ന ഇന്റർനാഷനൽ സെന്റർ ഫോർ ലീഡർഷിപ് സ്റ്റഡീസ്, കേരള ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ലീഡർഷിപ് പി.ജി കോഴ്സുകൾക്ക് ജൂലൈ 3 വരെ ഓൺലൈൻ വഴി അപേക്ഷിക്കാം. എം.എ സോഷ്യൽ ഒൻട്രപ്രണർഷിപ് ആൻഡ് ഡവലപ്മെന്റ്, എം.എ പബ്ലിക് പോളിസി ആൻഡ് ഡവലപ്മെന്റ്, എം.എ ഡിസെൻട്രലൈസേഷൻ ആൻഡ് ലോക്കൽ ഗവേണൻസ് എന്നിവയാണ് കോഴ്സുകൾ. വെബ്സെറ്റ്: https://www.admission.kannuruniversity.ac.in. ഫോൺ. 0460 2036586, 9895094110.


Share our post

Kannur

പയ്യന്നൂരില്‍ ഇരുതലമൂരിയുമായി അഞ്ച് പേര്‍ പിടിയില്‍

Published

on

Share our post

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ നഗരത്തില്‍ ഇരുതലമൂരി പാമ്പുമായി അഞ്ചുപേര്‍ പിടിയില്‍. തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പി.വി. സനൂപ് കൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയിഡിലാണ് ഇവര്‍ പിടിയിലായത്. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിനു സമീപത്തു നിന്നുമാണ് തൃക്കരിപ്പൂര്‍ സ്വദേശികളായ കെ.ഭികേഷ്, എം.മനോജ്, ടി.പി. പ്രദീപന്‍ എന്നിവരും ആന്ധ്രാപ്രദേശ് സ്വദേശികളായ ടി.നവീന്‍, കെ.ചന്ദ്രശേഖര്‍ എന്നിവര്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച KL 86 C 8024 കാര്‍ , KL 60 V 9645 സ്‌കൂട്ടര്‍ എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും. വംശനാശം സംഭവിക്കുന്ന ഇരുതലമൂരി പാമ്പിനെ അന്ധവിശ്വാസം കാരണമാണ് ലക്ഷങ്ങള്‍ കൈമാറുന്ന വില്‍പനചരക്കാക്കുന്നത്. ഇതു ഗുരുതരമായ കുറ്റകൃത്യമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇരുതലമൂരിയെ കൂടാതെ വെള്ളിമൂങ്ങയും ഇത്തരക്കാരുടെ കച്ചവട വസ്തുകളിലൊന്നാണ്.


Share our post
Continue Reading

Kannur

ആസ്പത്രി ആവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ മറിച്ചുവിറ്റു; മൂന്നുപേർക്കെതിരേ കേസ്

Published

on

Share our post

കണ്ണൂർ: ഒന്നരവർഷം മുമ്പ് ആസ്പത്രി അത്യാവശ്യത്തിന് ഉപയോഗിക്കാൻ നൽകിയ കാർ ഭർത്താവിന്റെ സുഹൃത്ത് മറിച്ചുവിറ്റെന്ന യുവതിയുടെ പരാതിയിൽ മൂന്നുപേർക്കെതിരേ മയ്യിൽ പോലിസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. മയ്യിൽ കുറ്റിയാട്ടൂർ മൂലക്കൽ പുരയിൽ എം.പി അശ്വന്ത്, മലപ്പുറം സ്വദേശികളായ റാഷിദ്, കണ്ണൻ എന്നിവർക്കെതിരേ മയ്യിൽ കോറളായി കുന്നും വളപ്പിൽ പുതിയ പുരയിൽ റഫീന, അഡ്വ. എം പി മുഹമ്മദ്‌ രിഫായി പാമ്പുരുത്തി മുഖേന കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതിയിൽ നൽകിയ പരാതിയിലാണ് നടപടി. റഫീനയുടെ ഭർത്താവ് കമ്പിൽ സ്വദേശി അബ്ദുൽ അസീസിന്റെ സുഹൃത്താണ് അശ്വന്ത്.2023 ഡിസംബർ 19നാണ്  ഭർത്താവിന്റെ നിർദേശപ്രകാരം അശ്വന്തിന് റഫീന സ്വന്തം ഉടമസ്ഥാവകാശത്തിലുള്ള കാർ കൈമാറിയത്. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞു. രണ്ടാഴ്ചത്തേക്കാണ് കെ എൽ 65 എം 7559 രജിസ്‌ട്രേഷനിലുള്ള മാരുതി സുസുക്കി ആൾട്ടോ കാർ അശ്വന്ത് കൊണ്ടുപോയത്.

ഇതിനു ശേഷം റഫീന കാർ തിരികെ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമ്മയ്ക്ക് അസുഖം ഭേദപ്പെടാത്തതിനാൽ രണ്ടാഴ്ചകൂടി സാവകാശം ചോദിച്ചു. പിന്നീട് ചോദിച്ചപ്പോൾ കാർ റാഷിദിന്റെ പക്കലാണെന്നും അവൻ പണം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു അശ്വന്തിന്റെ മറുപടി. ഇതോടെ അശ്വന്ത് കള്ളം പറഞ്ഞതാണെന്നും വഞ്ചിക്കപ്പെട്ടെന്നും ബോധ്യമായി. റഫീനയും ഭർത്താവും മലപ്പുറത്ത് പോയി റാഷിദിനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഒരു ലക്ഷം രൂപ തന്നാൽ കാർ തിരികെ നൽകാമെന്നായിരുന്നു റാഷിദിന്റെ മറുപടി. കണ്ണൻ എന്നയാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. റഫീന മയ്യിൽ പോലിസ് സ്റ്റേഷനിലും കണ്ണൂർ സിറ്റി പോലിസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായില്ല. തുടർന്നാണ് നീതി തേടി കോടതിയെ സമീപിച്ചത്.


Share our post
Continue Reading

Kannur

പാരമ്പര്യേതര ട്രസ്റ്റി നിയമനം

Published

on

Share our post

കണ്ണൂര്‍: താലൂക്കിലെ എളയാവൂര്‍ വില്ലേജില്‍പ്പെട്ട എളയാവൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 29 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.

പയ്യന്നൂര്‍ താലൂക്കിലെ പാണപ്പുഴ വില്ലേജില്‍പ്പെട്ട ആലക്കാട് കണ്ണങ്ങാട്ടുഭഗവതി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നിര്‍ദിഷ്ട മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 16 ന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷാ ഫോറം പ്രസ്തുത ഓഫീസില്‍ നിന്നും www.malabardevaswom.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും


Share our post
Continue Reading

Trending

error: Content is protected !!