14 വയസുകാരിയെ പീഡിപ്പിച്ച ബന്ധുവിന് ജീവപര്യന്തം തടവ്

മട്ടന്നൂർ: പതിനാലുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ ബന്ധുവിന് ജീവപര്യന്തം തടവ്. മുഴക്കുന്ന് പോലീസ് പോക്സോ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ജീവപര്യന്തം തടവിനും 125000 രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷിച്ചത്.
പിഴ തുകയിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയ്ക്ക് നൽകണം. മട്ടന്നൂർ പോക്സോ കോടതി പ്രവർത്തനം തുടങ്ങിയതിന് ശേഷം ആദ്യമായി ജീവപര്യന്തം ശിക്ഷ വിധിച്ച കേസാണിത്. 2019ൽ മുഴക്കുന്ന് പോലീസ് പരിധിയിൽ നടന്ന പീഡനത്തിൽ എസ്ഐ. പി. വിജേഷാണ് കേസ് രജിസ്റ്റർ ചെയ്ത്. എസ്. ഐ. എം. എൻ ബിജോയിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി. വി. ഷീന ഹാജരായി.