വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്:വിദ്യയുമായി തെളിവെടുപ്പ് ഇന്ന്

പാലക്കാട്: ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ അറസ്റ്റ് ചെയ്ത കെ. വിദ്യയുടെ തെളിവെടുപ്പ് വെള്ളിയാഴ്ച നടത്തും. തെളിവെടുപ്പിന്റെ ഭാഗമായി അട്ടപ്പാടി ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഇന്ന് അഗളി പോലീസ് മുന്‍പാകെ മൊഴി നല്‍കും.
തനിക്കെതിരേ നടന്നത് പ്രിന്‍സിപ്പല്‍ കൂടെ അറിഞ്ഞുള്ള ഗൂഢാലോചനയാണെന്ന് വിദ്യ നേരത്തെ പോലീസില്‍ മൊഴി നല്‍കിയിരുന്നു.
രണ്ടുദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ചിട്ടുള്ളത്. ശേഷം വിദ്യയെ കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് റിമാന്‍ഡില്‍ വിടുകയും ചെയ്യും.
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ മലയാളം ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് എറണാകുളം മഹാരാജാസ് കോളജിലെ മലയാളം വിഭാഗത്തില്‍ 2018-19, 2020 -21 അധ്യയനവര്‍ഷങ്ങളില്‍ ഗസ്റ്റ് ലക്ചററായി ജോലി നോക്കിയെന്ന വ്യാജ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വിദ്യ ഹാജരാക്കിയെന്നാണു കേസ്. മഹാരാജാസ് കോളജിന്റെ ലെറ്റര്‍പാഡില്‍ തയാറാക്കിയ സര്‍ട്ടിഫിക്കറ്റില്‍ കോളജിന്റെ മുദ്രയും സീലുമുണ്ടായിരുന്നു.
കേസെടുത്ത് 15 ദിവസത്തിനുശേഷമാണ് വിദ്യ പോലീസ് പിടിയിലായത്. ബുധനാഴ്ച രാത്രിയാണ് കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത് കുട്ടോത്ത് എന്ന സ്ഥലത്തുനിന്നാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്.
മഹാരാജാസ് കോളജ് മുൻ വിദ്യാർഥിനിയായ സുഹൃത്തിന്റെ വീട്ടിലാണ് വിദ്യയുണ്ടായിരുന്നതെന്നാണ് വിവരം. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ സെല്ലിന്റെ സഹയാത്തോടെ നടത്തിയ അന്വേഷണത്തിലാണ് വിദ്യ കുടുങ്ങിയത്.