പാരിതോഷികത്തിന് അപേക്ഷിക്കാം

കഴിഞ്ഞ വർഷം എസ്. എസ്. എൽ. സി, പ്ലസ്ടു, വി. എച്ച്. എസ്. ഇ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ മത്സ്യത്തൊഴിലാളികളുടേയും മക്കൾക്ക് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പാരിതോഷികം നൽകുന്നു.
എസ്. എസ്. എൽ. സി പരീക്ഷയിൽ 10 എ പ്ലസ്, ഒമ്പത് എ. പ്ലസ്, എട്ട് .എ പ്ലസ് എന്നീ ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതവും പ്ലസ്ടു, വി എച്ച് എസ് ഇ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയവർക്ക് 5000 രൂപയുമാണ് പാരിതോഷികം നൽകുന്നത്.
2022-23 വർഷത്തിൽ കായിക വിനോദ മത്സരങ്ങളിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയവർക്കും പാരിതോഷികം നൽകും.
അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി/അനുബന്ധമത്സ്യത്തൊഴിലാളി പാസ് ബുക്ക് പകർപ്പ്, മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുട്ടിയുടെ തിരിച്ചറിയിൽകാർഡ്/ആധാർ കാർഡ് പകർപ്പ്, ബേങ്ക് പാസ്സ് ബുക്ക് പകർപ്പ് എന്നിവ സഹിതം ജൂൺ 30 നകം അതാത് ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം