എം.ഡി.എം.എയുമായി മൂന്നുപേർ പിടിയിൽ

Share our post

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ടൗ​ൺ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി മൂ​ന്നു യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​യി​ലി ആ​ശു​പ​ത്രി​ക്ക് സ​മീ​പം എം.​ഡി.​എം.​എ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നി​ടെ പൊ​തു​വാ​ച്ചേ​രി​യി​ലെ പി. ​അ​ബ്ദു​ൽ​നാ​സ​ർ (30), ക​ണ്ണൂ​ർ താ​വ​ക്ക​ര റെ​യി​ൽ​വേ അ​ണ്ട​ർ ബ്രി​ഡ്ജി​ന് സ​മീ​പം വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നി​ടെ ക​ട​ലാ​യി സ്വ​ദേ​ശി കെ. ​സ​മീ​ർ (44), മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി ന​സീ​ർ (39) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​രു​വ​രി​ൽ നി​ന്നു 13.35 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ ടൗ​ൺ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബി​നു മോ​ഹ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഓ​പ​റേ​ഷ​ൻ ക്ലീ​ൻ ക​ണ്ണൂ​രി​ന്റെ ഭാ​ഗ​മാ​യി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും ത​ട​യു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലീ​സ് ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടെ​ത്തി ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!