761 പേർക്ക് പ്ലേസ്‌മെന്റ്; ചരിത്രം കുറിച്ച് തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജ്‌

Share our post

തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ്..! 2022 അദ്ധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്കാണ് പ്ലേസ്‌മെന്റ് സെൽ വഴി ജോലി ലഭിച്ചത്. 2023ൽ ഇനിയും കമ്പനികൾ വരാനിരിക്കെ 570ലേറെ ഓഫറുകൾ കോളേജ് പ്ലേസ്‌മെന്റ് സെല്ലിന് നൽകാൻ കഴിഞ്ഞിരുന്നു.

80ൽ പരം കമ്പനികളിൽ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് വഴിയാണ് വിദ്യാർത്ഥികൾ ജോലിയിൽ പ്രവേശിച്ചത്. അലുമ്‌നിയുടെ സഹായത്തോടെ ഗൾഫ് മേഖലയിലേക്കുള്ള ഓവർസീസ് റിക്രൂട്ട്‌മെന്റ് വഴിയും വിദ്യാർത്ഥികൾക്ക് ജോലി നേടാനായിട്ടുണ്ട്.

മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് കം പ്ലേസ്‌മെന്റ് വഴി ബഹുരാഷ്ട കമ്പനികളിൽ ജോലി ലഭിച്ച് പഠന കാലത്തു തന്നെ അതത് സേവനമേഖല തെരഞ്ഞെടുത്ത് കോഴ്‌സ് തീരുന്നതോടെ ജോലിയിൽ പ്രവേശിക്കാനാകുന്നുണ്ട്.

അക്കാഡമിക് പരമായും സാങ്കേതികപരമായും മികച്ചു നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഒന്നിലധികം പ്ലേസ്‌മെന്റ് ലഭിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തി 110 വിദ്യാർത്ഥികൾ രണ്ട് വീതം കമ്പനികളിലും 74 വിദ്യാർത്ഥികൾക്ക് 3 വീതം കമ്പനികളിലും ഒരേ സമയം പ്ലേസ്‌മെന്റ് നേടാൻ സാധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!