കൊട്ടിയൂരില്‍ ഇന്ന് ആയില്യം ചതുശ്ശതം

കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്ന് നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും.
ശനിയാഴ്ച മകം നാൾ ഉച്ചശീവേലിക്ക് ശേഷം സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല. അത്തം ചതുശ്ശതമാണ് അവസാനത്തേത്. ഇത് 27-ന് നിവേദിക്കും. അന്ന് തന്നെ വാളാട്ടവും കലശ പൂജയും നടക്കും. 28-ന് വൈശാഖോത്സവം സമാപിക്കും.