വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണം: കെ.എസ്.യു നേതാവിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ആരോപണത്തില്‍ കെഎസ്‌യു സംസ്ഥാന കണ്‍വീനറായിരുന്ന അന്‍സില്‍ ജലീലിനെതിരെ പോലീസ് കേസെടുത്തു. കന്റോണ്‍മെന്റ് പോലീസാണ് അന്‍സില്‍ ജലീലിനെതിരെ കേസെടുത്തത്. കേരള സര്‍വകലാശാല രജിസ്ട്രാറുടെ പരാതിയിലാണ് കേസെടുത്തത്. വ്യാജരേഖാ നിര്‍മാണവും വഞ്ചനാ കുറ്റവും അന്‍സിലിനെതിരെ ചുമത്തിയിട്ടുണ്ട്. ബി കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നാണ് കെ.എസ്.യു നേതാവിനെതിരെയുള്ള ആക്ഷേപം.
തന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം പുറത്ത് വന്നതിന് പിന്നാലെ, തനിക്ക് ഈ വ്യാജരേഖയില്‍ പങ്കില്ലെന്നും വ്യാജരേഖയെപ്പറ്റി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സില്‍ ജലീല്‍ നേരത്തേ പോലീസില്‍ പരാതി നല്‍കിയിരുന്നു.