പകർച്ചപ്പനി: മൂന്ന് ദിവസം ഡ്രൈ ഡേ; ഒന്നിച്ചിറങ്ങണം

Share our post

തിരുവനന്തപുരം : പകർച്ചപ്പനി നാടിന്‌ ഭീഷണിയായി വളരാതിരിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അതിന്‌ സർക്കാരിന്റെ ഏകോപിതമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളി, ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പിന്തുണയും ഇതിനുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഡെങ്കിപ്പനി വ്യാപനം തടയാൻ കൊതുകിന്റെ ഉറവിട നശീകരണം അടിയന്തരമായി നടത്തണം. ശുചീകരണം ഫലപ്രദമാണെന്ന്‌ തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊതുജനങ്ങളും വ്യക്തിപരമായ ശ്രദ്ധ ചെലുത്തണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നിർത്തരുത്. തോട്ടം മേഖല, നിർമാണ സ്ഥലങ്ങൾ, ആക്രിക്കടകൾ, അതിഥിത്തൊഴിലാളികളുടെ താമസസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം.

വളരെപ്പെട്ടെന്ന് ഗുരുതരമാകുന്ന രോഗമാണ് എലിപ്പനി. മണ്ണ്, ചെളി, മലിനജലം എന്നിവയുമായി ഇടപെടുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം. എല്ലാ സർക്കാർ ആസ്പത്രികളിലും ഡോക്‌സിസൈക്ലിൻ സൗജന്യമായി ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!