അജ്ഞാത കോളുകള്‍ ശല്യം ചെയ്യുന്നുണ്ടോ..? സൈലന്‍സ് കോള്‍ ഫീച്ചറുമായി വാട്‌സാപ്പ്

അജ്ഞാത കോളുകള്‍ നിരന്തരം ശല്യം ചെയ്യുന്നുണ്ടോ..?, ഇത്തരം കോളുകളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സാപ്പ്.
കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഇല്ലാത്തവര്‍ വിളിക്കുമ്പോള്‍ കോളുകള്‍ സൈലന്‍സില്‍ വെയ്ക്കാന്‍ കഴിയുന്ന ഫീച്ചറാണിത്. ഇതിനായി ടോഗിള്‍ ക്രമീകരിച്ചതായി വാട്‌സാപ്പ് അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ടോഗിള്‍ ടാപ്പ് ചെയ്ത് അജ്ഞാത കോളുകളും സ്പാം കോളുകളും സൈലന്‍സ് ആക്കി വെയ്ക്കാന്‍ കഴിയുന്നവിധമാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ഇത് എനേബിള്‍ ചെയ്തില്ലെങ്കില്‍ സാധാരണ പോലെ എല്ലാ കോളുകള്‍ക്കും ഫോണ്‍ റിംഗ് കേള്‍ക്കും.
ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ വേര്‍ഷന്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതേസമയം നോട്ടിഫിക്കേഷന്‍ ഏരിയയില്‍ കോള്‍ പ്രത്യക്ഷപ്പെടുന്നതിനാല്‍ കോള്‍ മിസായി പോകുന്ന സാഹചര്യം ഉണ്ടാവില്ല. സെറ്റിങ്ങ്‌സില്‍ പ്രൈവസി ടാപ്പ് ചെയ്ത് കോള്‍സ് തെരഞ്ഞെടുക്കുക.
തുടര്‍ന്ന് സൈലന്‍സ് അണ്‍നോണ്‍ കോളേഴ്‌സ് ഓപ്ഷന്‍ ടോഗിള്‍ ചെയ്ത് എനേബിള്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് സംവിധാനം.