470 വിമാനങ്ങൾ വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ

Share our post

ന്യൂഡൽഹി: 470 പുതിയ വിമാനങ്ങൾ കൂടി വാങ്ങാൻ കരാറൊപ്പിട്ട് എയർ ഇന്ത്യ. എയർബസിന്റെ 250 വിമാനങ്ങളും ബോയിങ്ങിന്റെ 220 എണ്ണവും വാങ്ങാനാണ് കരാർ. 70 ബില്യൺ ഡോളറിന് വിമാനം വാങ്ങാനാണ് നീക്കം. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിൽ കമ്പനിക്ക് ഉത്തരവാദിത്തമു​ണ്ടെന്നും കരാറിന് പിന്നാലെ എയർ ഇന്ത്യ പ്രതികരിച്ചു.

പുതുതായി വാങ്ങുന്നതിൽ 70 എണ്ണം വലിയ വിമാനങ്ങളാണ്. ഇതിൽ 34 A350-1000s വിമാനങ്ങളും ആറ് 350-900എസ് എയർബസ് വിമാനങ്ങളും ഉൾപ്പെടുന്നു. ഇതിന് പുറമേ ബോയിങ്ങിന്റെ 20 ഡ്രീംലൈനർ വിമാനങ്ങളും 10 777x വിമാനവും എയർ ഇന്ത്യ വാങ്ങുന്നുണ്ട്. 140 എയർബസ് A320 നിയോ, 70 എയർബസ് A321 നിയോ, 190 ബോയിങ് 737 മാക്സ് വിമാനങ്ങളും ഉൾപ്പെടും

പാരീസ് എയർ ഷോയിൽ വെചാണ് 470 വിമാനങ്ങൾ വാങ്ങാനുള്ള കരാർ എയർ ഇന്ത്യ ഒപ്പുവെച്ചത്. ഷോർട്ട് ന്യൂസ്‌ കണ്ണൂർ. നേരത്തെ ഇൻഡിഗോയും വിമാനം വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടിരുന്നു. 500 എയർബസ് എ-320 വിമാനങ്ങൾക്കാണ് ഇൻഡിഗോ ഓർഡർ നൽകിയത്. എയർബസുമായി ഒരു വിമാനക്കമ്പനി ഒറ്റയടിക്ക് ഇത്രയേറെ വിമാനങ്ങൾക്ക് ഓർഡർ നൽകുന്നത് ആദ്യമാണെന്ന് ഇൻഡിഗോ വ്യക്തമാക്കിയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!