ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം കിടക്കാന്‍ ശ്രമം; 23-കാരന്‍ അറസ്റ്റില്‍

പൂമാല: പെണ്‍കുട്ടികളുടെ ട്രൈബല്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകടന്ന യുവാവിനെ പോലീസ് പിടികൂടി. അറക്കുളം അശോകകവല പാമ്പൂരിക്കല്‍ അഖില്‍ പി.രഘു (23) ആണ് കാഞ്ഞാര്‍ പോലീസിന്റെ പിടിയിലായത്. തൊടുപുഴയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് എതിരേ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു.
പൂമാല- മൂവാറ്റുപുഴ ബസിലെ ക്ലീനറാണ് പ്രതി. മുട്ടം തൊടുപുഴ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുമുണ്ട്. ജൂണ്‍ 15 പുലര്‍ച്ചെയാണ് ഇയാള്‍ ഹോസ്റ്റലില്‍ കയറി പെണ്‍കുട്ടികള്‍ക്കിടയില്‍ കിടക്കാന്‍ ശ്രമിച്ചത്. കുട്ടികള്‍ ഭയന്നു നിലവിളിച്ചപ്പോള്‍ പ്രതി ഓടിപ്പോയി. സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. കോടതി ഇയാളെ റിമാന്‍ഡുചെയ്തു.