പാന്‍ ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി പത്ത് ദിവസം

Share our post

ആധാറുമായി പാൻ കാര്‍ഡ് ലിങ്ക് ചെയ്യാനുള്ള സമയ പരിധി ഈ മാസം അവസാനിക്കും. ഇനി ശേഷിക്കുന്നത് 10 ദിവസം മാത്രമാണ്. 2023 ജൂണ്‍ 30 വരെ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാമെന്ന് സെൻട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് (സി.ബി.ഡി.ടി) അറിയിച്ചിട്ടുണ്ട്. ഈ കാലാവധിക്കുള്ളില്‍ പാൻ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ പാൻ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും . ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്‌, രജിസ്റ്റര്‍ ചെയ്തവര്‍ക്കും രജിസ്റ്റര്‍ ചെയ്യാത്ത ഉപയോക്താക്കള്‍ക്കും ഇ-ഫയലിംഗ് പോര്‍ട്ടല്‍ വഴി (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും, 

ആധാര്‍-പാൻ ലിങ്ക് ചെയ്യാനുള്ള ഫീസ് എത്രയാണ്..?

ഒരു ഇ-ഫയലിംഗ് പോര്‍ട്ടലില്‍ ആധാര്‍-പാൻ ലിങ്കിംഗ് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നതിന് മുമ്പ് പണം അടയ്‌ക്കേണ്ടതുണ്ട്. 1000 രൂപയാണ് ഒറ്റ ചലാനില്‍ അടയ്‌ക്കേണ്ടത്. ആധാര്‍ ലിങ്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ടത്, എൻആര്‍ഐകള്‍, ഇന്ത്യയിലെ പൗരന്മാരല്ലാത്ത വ്യക്തികള്‍, 80 വയസ്സിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാര്‍, അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പാൻ-ആധാര്‍ ലിങ്കിംഗ് ആവശ്യമില്ല. പാൻ കാര്‍ഡ് ഉടമകള്‍ 1000 രൂപ ഫീസ് അടച്ച്‌ ആധാറുമായി പാൻ ലിങ്ക് ചെയ്യണം.

പാൻ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ലോഗിൻ ചെയ്യുക.

2) ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ പാൻ നമ്പര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിവരങ്ങള്‍, പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക.

4) ഞാൻ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു എന്ന ഓപ്‌ഷൻ തിരഞ്ഞെടുത്ത് ‘തുടരുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!