ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹര്‍ നവോദയ വിദ്യാലയങ്ങളില്‍ 2024-25 വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 10. കേരളത്തില്‍ 2024 ജനുവരി 20ന് ആണ് പരീക്ഷ. ഓരോ ക്ലാസിലും മുഴുവന്‍ അക്കാദമിക് സെക്ഷന്‍ പഠിക്കുകയും മൂന്ന്, നാല് ക്ലാസുകളില്‍ വിജയിക്കുകയും ചെയ്ത സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അവര്‍ സ്ഥിരതാമസക്കാരായ ജില്ലകളിലെ നവോദയ സ്‌കൂളുകളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 01.05.2012 മുതല്‍ 31.07.2014 വരെ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ). ഒരു ജില്ലയില്‍ 75 സീറ്റുകള്‍ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്. എസ്.സി, എസ്.ടി, ഒ.ബി.സി, ദിവ്യാങ് എന്നീ വിഭാഗക്കാര്‍ക്കുള്ള സംവരണം സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ചായിരിക്കും. കുറഞ്ഞത് 1/3 സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വെബ്സൈറ്റ്: www.navodaya.gov.in.