ഓപ്പറേഷൻ ക്ലീൻ കണ്ണൂർ: 1000 ലിറ്റർ സ്പിരിറ്റ് പിടിച്ചു

കണ്ണൂർ : കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ആയിരം ലിറ്ററോളം സ്പിരിറ്റാണ് പിടിച്ചത്. ശ്രീപുരം സ്കൂളിന് സമീപം ഓപ്പറേഷൻ ക്ലീൻ കണ്ണൂർ പരിശോധനയിലാണ് സ്പിരിറ്റുമായി വന്ന ഇന്നോവ കണ്ടെത്തിയത്. പോലീസിനെ കണ്ട് കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെട്ടു. ടൗൺ ഇൻസ്പെക്ടർ പി.എ. ബിനു മോഹനും സ്ക്വാഡുമാണ് സ്പിരിറ്റ് വേട്ട നടത്തിയത്.