പാലക്കാട് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; ഒരു മരണം, രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

Share our post

പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. പത്തനംതിട്ട സ്വദേശി അരവിന്ദ് ആണ് മരിച്ചത്. പലര്‍ക്കും പരിക്കേറ്റു.

രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി. ഫാക്ടറിക്കുള്ളില്‍ കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നാണ് അപകടമുണ്ടായത്. തീ പൂര്‍ണമായും അണച്ചിട്ടില്ല. മരിച്ചയാളുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

പരിക്കേറ്റ രണ്ടു പേര്‍ ഇതരസംസ്ഥാന തൊഴിലാളികളാണ്. അകത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം പരിശോധന നടത്തുന്നുണ്ട്.

രാത്രി വൈകിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. പുലര്‍ച്ചെ ഉള്‍പ്പെടെ ജീവനക്കാരുള്ള കമ്പനിയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!