കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം; മൂന്നാം ക്ലാസുകാരിക്ക് പരിക്ക്

കണ്ണൂർ : കണ്ണൂരിൽ വീണ്ടും തെരുവുനായ ആക്രമണം. മുഴപ്പിലങ്ങാട് സ്വദേശിയായ മൂന്നാം ക്ലാസുകാരി ജാൻവിയെയാണ് തെരുവുനായകൾ ആക്രമിച്ചത്. മൂന്ന് തെരുവുനായകൾ കുട്ടിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കുട്ടിയുടെ കൈക്കും കാലിനും പരിക്കേറ്റു. കുട്ടിയെ കണ്ണൂർ ചാലയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.