പി.എൻ. പണിക്കർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

പേരാവൂർ: സെയ്ന്റ് ജോസഫ് ഹൈസ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ നിർവഹിച്ചു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ജെറിൻ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. ഔസേപ്പച്ചൻ മുഖ്യപ്രഭാഷണം നടത്തി. സണ്ണി .കെ .സെബാസ്റ്റ്യൻ, സന്തോഷ് കോക്കാട്ട്, ലാലി ജോസഫ്, പ്ലാസിഡ് ആന്റണി, ജൈജു.എം.ജോയ്, മാസ്റ്റർ. ഡോൺ ജോസ് നിജിൽ എന്നിവർ സംസാരിച്ചു.