മേനച്ചോടി ഗവ.യു.പി സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ആദരവും

കോളയാട് : മേനച്ചോടി ഗവ. യു.പി സ്‌കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും എസ്.എസ്. എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും നടന്നു. കോളയാട് പഞ്ചായത്ത് വികസന സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്‌സൺ പി. ഉമാദേവി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. സുബിൻ അധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ ഗണേഷ് വേലാണ്ടി മുഖ്യപ്രഭാഷണം നടത്തി. പ്രഥമാധ്യാപകൻ വി.കെ. ഈസ്സ, അധ്യാപകരായ സുധി മൈക്കിൾ, സോണിയ അബ്രഹാം, മദർ പി.ടി.എ പ്രസിഡന്റ് രേഷ്മ, മഞ്ജുഷ, തൃഷ വിനോദ് എന്നിവർ സംസാരിച്ചു.