ബക്രീദ് ഖാദി മേള: ജില്ലാതല ഉദ്ഘാടനം 21ന്

കണ്ണൂർ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രം നടത്തുന്ന ബക്രീദ് ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 21 ബുധനാഴ്ച രാവിലെ 11 മണിക്ക് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ നിര്‍വഹിക്കും. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന പരിപാടിയില്‍ കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ് ബാബു എളയാവൂര്‍ അധ്യക്ഷത വഹിക്കും. മഹമൂദ് സഫ്വാന്‍ തങ്ങള്‍ ഏഴിമല ആദ്യ വില്‍പ്പന ഏറ്റുവാങ്ങും. ബക്രീദിന്റെ ഭാഗമായി 30% വരെ സര്‍ക്കാര്‍ റിബേറ്റിലാണ് ഖാദി തുണിത്തരങ്ങള്‍ ലഭിക്കുക.