സൗജന്യ മെഡിക്കല്‍ ക്യാമ്പ് 24ന്

കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്, എന്‍ ടി ടി എഫ് തലശ്ശേരി, ധര്‍മടം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓര്‍ത്തോപീഡിക്, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, എമര്‍ജന്‍സി മെഡിസിന്‍ തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ക്യാമ്പ് ജൂണ്‍ 24ന് രാവിലെ 9.30 മുതല്‍ ഒരു മണി വരെ പാലയാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടക്കും. രണ്ട് മണി മുതല്‍ നാല് മണി വരെ എമര്‍ജന്‍സി വിഭാഗം ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് നല്‍കും. താല്പര്യമുള്ളവര്‍ https://tinyurl.com/Freemedicalcampcsppalayad എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക. ഫോണ്‍: 9633015813, 8075851148, 7907828369.