ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം

കൊട്ടിയൂർ: ഐ. ജെ. എം ഹൈസ്കൂളിൽ പി. എൻ പണിക്കരുടെ ഓർമ്മദിവസമായ വായനാദിനത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും വായനാവാരാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെടെയും ഉദ്ഘാടനം സംഘടിപ്പിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അമൽ പന്നയ്ക്കൽ വായനാവാരം തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
പ്രശസ്ത മലയാള നാടൻപാട്ട് കലാകാരനായ പ്രകാശൻ ടി. ബി, വിദ്യാർത്ഥി പ്രതിനിധിയോടൊപ്പം ലഘു പരീക്ഷണത്തോടെ ക്ലബ്ബുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. നാടൻ പാട്ടുകൾ പരിപാടിക്ക് കൂടുതൽ മിഴിവേകി. സ്കൂൾ പ്രധാന അധ്യാപകൻ വർഗീസ് ഇ. കെ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. ടി. എ പ്രസിഡന്റ് സണ്ണി വരകിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. വിദ്യാർത്ഥി പ്രതിനിധി അഭിനീത് ജോസഫ് സന്ദേശം നൽകി. അധ്യാപക പ്രതിനിധി സിസ്റ്റർ മിനി ജോയ് നന്ദി അർപ്പിച്ചു.