കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം

കണ്ണൂർ: കണ്ണൂരിൽ സ്കൂളിൽ മോഷണ ശ്രമം. തളാപ്പ് ചെങ്ങിനിപ്പടി യൂ.പി സ്കൂളിലാണ് കള്ളൻ കയറിയത്. ഫയലുകൾ വാരിവലിച്ചിട്ട നിലയിൽ.ഒന്നും നഷ്ടപ്പെട്ടില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞു. ജനലഴി വളച്ചാണ് കള്ളൻ അകത്ത് കയറിയതെന്നാണ് നിഗമനം . സ്കൂൾ അധികൃതരുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.