കേരളത്തിൽ എവിടെയും 16 മണിക്കൂറിനകം സാധനമെത്തിക്കാം; ആനവണ്ടിയുടെ കൊറിയർ സർവീസ് തുടങ്ങി, നിരക്കുകൾ ഇങ്ങനെ

കോട്ടയം : കേരളത്തിലെവിടെയും 16 മണിക്കൂറിനുള്ളിൽ മറ്റൊരു ജില്ലയിലുള്ളവർക്ക് സാധനങ്ങൾ എത്തിക്കുന്നതിനും കൈപ്പറ്റുന്നതിനും കെ.എസ്.ആർ.ടി.സിയുടെ കൊറിയർ സർവീസിന് ജില്ലയിൽ ഇന്ന് തുടക്കം.
കോട്ടയം, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, ചങ്ങനാശേരി ഡിപ്പോകളിലാണ് സർവീസ്ആരംഭിക്കുന്നത്.ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസ് വഴിയാകും കൊറിയർ സർവീസിന്റെയും പ്രവർത്തനം. രാവിലെ 9 മുതൽ രാത്രി 9 വരെയാകും പ്രവർത്തനം.
200 കിലോമീറ്റർ പരിധിയിൽ 25 ഗ്രാം പാഴ്സലിന് 30 രൂപ, 50 ഗ്രാമിന് 35 രൂപ, 75ഗ്രാം 45 രൂപ, 100 ഗ്രാം 50 രൂപ, 250 ഗ്രാം 55 രൂപ, 500ഗ്രാം 65 രൂപ, ഒരു കിലോ 70 രൂപ എന്നിങ്ങനെയാണ് നിരക്ക്. മൂന്ന് ദിവസത്തിനുള്ളിൽ കൊറിയർ കൈപ്പറ്റാത്ത പക്ഷം പിഴ ഈടാക്കും.