തമിഴ്‌നാട്ടില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; ഏഴ് പേര്‍ മരിച്ചു

Share our post

ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. 80ല്‍ അധികം പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 10നാണ് അപകടമുണ്ടായത്. കടലൂര്‍- പണ്‍റൂതി റൂട്ടിലോടുന്ന ബസുകളാണ് അപകടത്തില്‍പെട്ടത്. രണ്ട് ബസുകളും അമിത വേഗതയിലായിരുന്നെന്നാണ് വിവരം.രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ മരിച്ചെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!