സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരുന്ന വഴി തീവണ്ടിയിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു

കണ്ണൂർ : സഹപാഠി സംഗമത്തിന് നാട്ടിലേക്ക് വരുന്ന വഴി കൈതപ്രം സ്വദേശി തീവണ്ടിയിൽ ഹൃദയ സ്തംഭനം മൂലം മരിച്ചു. കൈതപ്രം കരിങ്കൽച്ചാലിലെ കെ.കെ.സുകുമാരൻ (മോഹനൻ 62 ) ആണ് മരിച്ചത്. തൃശൂർ റെയിൽവെ സ്റ്റേഷനടുത്ത് താമസിക്കുന്ന മോഹനൻ ഞായറാഴ്ച മംഗളാ എക്‌സ്പ്രസ്സിൽ നാട്ടിലേക്ക് വരികയായിരുന്നു.
തീവണ്ടി യാത്രക്കിടെ നെഞ്ച് വേദന അനുഭവപ്പെട്ട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഇറക്കി. അവശനിലയിലായ മോഹനനെ റെയിൽവെ ജീവനക്കാർ കൊയിലാണ്ടി ഗവ: ആസ്പത്രിയിൽ എത്തിച്ച് മെഡിക്കൽ ഓഫീസർ പരിശോധിച്ച് മരണം സ്ഥിതീകരിക്കുകയായിരുന്നു.
അടുത്ത ദിവസം മാതമംഗലം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്നഎസ്.എസ്.എൽ.സി. പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കുവാൻ കൂടിയായിരുന്നു മോഹനൻ നാട്ടിലേക്ക് വരുന്നത്.തൃശ്ശൂരിൽ ബി.എസ്.എൻ.എൽ റിട്ട. ചീഫ് അക്കൗണ്ട്സ് ഓഫീസറാണ്.
കൈതപ്രം കരിങ്കൽച്ചാലിലെ പാചക വിദഗ്ദൻ ആനിടിൽ കൃഷ്ണ പൊതുവാളുടെയും പരേതയായ കാർത്യായണിയുടെയും മകനാണ്. ഭാര്യ: ജ്യോതി (ഇൻസ്പെക്ടർ, ജി.എസ്.ടി. സെൻട്രൽ എക്സൈസ്, ഗുരുവായൂർ )മക്കൾ: അനിരുദ്ധ്(ബോസ്റ്റൺ,അമേരിക്ക),സ്വാതി(പ്ലസ്ടുവിദ്യാർത്ഥിനി,തൃശ്ശൂർ)സഹോദരങ്ങൾ:രമേശൻ(കൈതപ്രം ) ,ഗീത, രത്നമണി. മൃതദേഹംകൊയിലാണ്ടി താലൂക്ക്ആസ്പത്രിയിൽ. സംസ്കാരം ചൊവ്വാഴ്ച തൃശ്ശൂരിൽ നടക്കും.