ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് ഒരാൾ മരിച്ചു: ഒരാൾക്ക് ഗുരുതര പരിക്ക്

വയനാട്:ഗുണ്ടൽപേട്ടിൽ കാർ മരത്തിൽ ഇടിച്ച് താമരശ്ശേരി സ്വദേശി മരിച്ചു. പെരുമ്പള്ളി ചെറുപ്ലാട് അബ്ദുൽ അസീസിന്റെ മകൻ ജംസിൽ(30) ആണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അൻഷിദിന് ഗുരുതര പരിക്കേറ്റു. ഗുണ്ടൽപേട്ടിൽ ഇന്ന് പുലർച്ചെ ആയിരുന്നു അപകടം.
നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ ഗുണ്ടിൽപേട്ടിലെ ആസ്പത്രിയിൽ എത്തിച്ചെങ്കിലും ജംസിൽ മരിച്ചിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ ഗുണ്ടിൽ പേട്ടിലേക്ക് പുറപ്പെട്ടു.