Connect with us

THALASSERRY

കട്ടനടിക്കാം… പത്രം വായിക്കാം… രാഷ്ട്രീയ ചർച്ചയുമാകാം

Published

on

Share our post

ന്യൂമാഹി: കട്ടൻ ചായയും പരിപ്പ് വടയും കഴിക്കാം… ചൂടൻവാർത്തകൾ വായിക്കാം… വാർത്തകളെ കുറിച്ച് ചൂടൻ ചർച്ചയുമാകാം… മാത്രമല്ല, രാഷ്ട്രീയത്തിനും മതങ്ങൾക്കുമപ്പുറം, സൗഹ്യദം ഊട്ടിയുറപ്പിക്കുകയുമാകാം. മാഹി – തലശ്ശേരി ദേശീയ പാതയ്ക്കരികിലെ കുറിച്ചിയിൽ ബസാറിലെ എ.വി ചന്ദ്രദാസിന്റെ കോരൻസ് ഹോട്ടലാണ്, അര നൂറ്റാണ്ടിന്റെ പതിവ് തെറ്റിക്കാതെ, നാട്ടുവായനയുടെ പ്രഭവ കേന്ദ്രമായി നിലനിൽക്കുന്നത്.

കുറിച്ചിയിൽ ബസാറിൽ ഒരു വായനശാല ഇല്ലാത്തതിനെ തുടർന്നാണ്, ചന്ദ്രദാസ് തന്റെ ഹോട്ടലിന് മുന്നിൽ വായനാ കോർണർ ഒരുക്കിയത്. മലയാളത്തിലെ പ്രമുഖപത്രങ്ങളും, ആനുകാലികങ്ങളുമെല്ലാം ദശകങ്ങളായി വായനാ കോർണറിലുണ്ട്.ജനസേവനത്തിലൂടെ ന്യൂമാഹി ഗ്രാമപഞ്ചായത്തിന്റെ അദ്ധ്യക്ഷ പദവി അലങ്കരിക്കാനും ചന്ദ്രദാസനായി. പത്ത് വർഷക്കാലം ജനപ്രതിനിധിയായിരുന്നു.

ശ്രീനാരായണ ദർശനങ്ങൾ നെഞ്ചേറ്റിയ ഈ മനുഷ്യ സ്‌നേഹി, എസ്.എൻ. ട്രസ്റ്റ് അംഗവും, ഈയ്യത്തുംകാട് ശ്രീനാരായണമഠത്തിന്റെ സാരഥിയുമാണ്. രോഗി പരിചരണം, തന്റെ കടയുടെ മുന്നിലും പിന്നിലുമുള്ള റെയിൽ, റോഡ് അപകടങ്ങളിൽ പെടുന്നവരുടെ അടിയന്തര ശുശ്രൂഷ, അപമൃത്യു ഉണ്ടാകുമ്പോഴുളള അടിയന്തര നടപടികൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ഇവയെല്ലാം ഈ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്.

വായനാലോകത്തെത്തിച്ചത്….അന്തിയാകും വരെ ജോലി ചെയ്തു വരുന്ന പിതാവ് ഗോവിന്ദൻ മേസ്ത്രി, കുളിയും കഴിഞ്ഞ് രാത്രി വൈകും വരെ പത്രവായനയിൽ മുഴുകിയിരിക്കുന്നത് കണ്ടുകൊണ്ടാണ് ചന്ദ്രദാസ് വളർന്നത്. ശ്രീനാരായണ സ്‌കൂളിലെ പഠന കാലത്ത് അധ്യപകൻ അസംബ്ലിയിൽ മുറതെറ്റാതെ ഉച്ചത്തിൽ പത്രം വായിച്ചു കേൾപ്പിക്കുമായിരുന്നു.

വീട്ടിന്നടുത്ത ദിനേശ് ബീഡിക്കമ്പനിയിലെ ഉച്ചത്തിലുള്ള നിലയ്ക്കാത്ത പത്ര പാരായണവും ചന്ദ്രദാസിന്റെ കാതുകളിൽ പതിച്ചു കൊണ്ടേയിരുന്നു.ഇന്ന് നാട്ടിലെ മികച്ച വായനക്കാരനായി മാറിയ ചന്ദ്രദാസിനെ വായനയുടെ അനന്തമായ ലോകത്തേക്കെത്തിച്ച ഘടകങ്ങൾ ഇതൊക്കെയാണ്. കോൺഗ്രസ്സുകാരനായ അച്ഛനിൽനിന്നും ചന്ദ്രദാസ് കമ്മ്യൂണിസ്റ്റായി മാറിയതും വായനയിലൂടെ തന്നെ.


Share our post

THALASSERRY

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Published

on

Share our post

എടക്കാട് – കണ്ണൂര്‍ സൗത്ത് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള താഴെ ചൊവ്വ- ആയിക്കര (സ്പിന്നിങ് മില്‍) ലെവല്‍ ക്രോസ് നവംബര്‍ 26ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ അഞ്ചിന് രാത്രി 11 വരെയും കണ്ണപുരം – പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയില്‍ താവം – ദാലില്‍ (ആന ഗേറ്റ്) ലെവല്‍ ക്രോസ് നവംബര്‍ 25 ന് രാവിലെ എട്ട് മുതല്‍ ഡിസംബര്‍ 27 ന് രാത്രി എട്ട് വരെയും അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.


Share our post
Continue Reading

THALASSERRY

പ​ന്ത​ക്ക​ൽ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച: മോ​ഷ്ടാ​വ് പി​ടി​യി​ൽ

Published

on

Share our post

മാ​ഹി: പ​ന്ത​ക്ക​ൽ പ​ന്തോ​ക്കാ​വ് അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​യു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​യ യു​വാ​വി​നെ കാ​സ​ർ​കോ​ട് ടൗ​ൺ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.കാ​സ​ർ​കോ​ട് ത​ള​ങ്ക​ര വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ശ്ര​മം ന​ട​ത്തി​യ പ​ത്ത​നം​തി​ട്ട മ​ല​യോ​ല​പ്പു​ഴ​യി​ലെ ക​ല്ലൂ​ർ വി​ഷ്‌​ണു​വി​നെ​യാ​ണ് (32) അ​റ​സ്റ്റു ചെ​യ്ത‌​ത്. ര​ണ്ടു ദി​വ​സം മു​മ്പാ​ണ് കാ​സ​ർ​കോ​ട് ത​ള​ങ്ക​ര​യി​ലെ വി​ല്ലേ​ജ് ഓ​ഫി​സ് കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണ ശ്ര​മം ന​ട​ത്തി​യ​ത്.

പ​ന്ത​ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് മോ​ഷ്ടി​ച്ച ചി​ല്ല​റ നാ​ണ​യ​ത്തു​ട്ടു​ക​ൾ ടൗ​ണി​ലെ ക​ട​യി​ൽ ന​ൽ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ സം​ശ​യം തോ​ന്നി​യ ക​ട​യു​ട​മ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​യാ​ളെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്‌​ത​പ്പോ​ഴാ​ണ് നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ത്.ക്ഷേ​ത്ര​ത്തി​ലെ ഓ​ഫി​സ് മു​റി​യി​ൽ സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ങ്ങ​ളും വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വു​മു​ൾ​െപ്പ​ടെ 2,000 രൂ​പ​യോ​ള​മാ​ണ് ക​വ​ർ​ന്ന​ത്. അ​ന്ന​ദാ​ന ഹാ​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് വ​ഴി​പാ​ട് കൗ​ണ്ട​റി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് കൗ​ണ്ട​റി​ലെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച് പു​ല​ർ​ച്ച 4.30ന് ​അ​യ്യ​പ്പ​കീ​ർ​ത്ത​നം വെ​ക്കാ​ൻ ഭാ​ര​വാ​ഹി​യാ​യ ര​വി നി​കു​ഞ്ജം ക്ഷേ​ത​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വ​ഴി​പാ​ട് കൗ​ണ്ട​റി​ലെ മേ​ശ​വ​ലി​പ്പ് അ​ട​ക്ക​മു​ള്ള സാ​മ​ഗ്രി​ക​ൾ ഓ​ഫി​സ് വ​രാ​ന്ത​യി​ൽ ചി​ത​റി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. ഉ​ട​ൻ പ​ന്ത​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​വ​ര​മ​റി​യി​ച്ചു.

പ​ള്ളൂ​ർ എ​സ്.​ഐ സി.​വി. റെ​നി​ൽ കു​മാ​ർ, പ​ന്ത​ക്ക​ൽ എ​സ്.​ഐ പി. ​ഹ​രി​ദാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ് സം​ഘം ക്ഷേ​ത്ര​ത്തി​ലെ സി.​സി.​ടി.​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. കാ​വി മു​ണ്ടും ക​ള്ളി ടീ​ഷ​ർ​ട്ടും ധ​രി​ച്ച​യാ​ൾ അ​ർ​ധ​രാ​ത്രി ക്ഷേ​ത്ര​ത്തി​ൽ പ്ര​വേ​ശി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​ത് വ്യ​ക്ത​മാ​ണ്. പ​ള്ളൂ​ർ പൊ​ലീ​സ് കാ​സ​ർ​കോ​ട്ടെ​ത്തി നി​ല​വി​ൽ റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​യെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി അ​റ​സ്റ്റു​ചെ​യ്യു​മെ​ന്ന് എ​സ്.​ഐ പ​റ​ഞ്ഞു.


Share our post
Continue Reading

THALASSERRY

എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

Published

on

Share our post

ത​ല​ശ്ശേ​രി: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ത​ല​ശ്ശേ​രി എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. മു​ഴ​പ്പി​ല​ങ്ങാ​ട് സ്വ​ദേ​ശി സി.​കെ. ഷാ​ഹി​ൻ ഷ​ബാ​ബാ​ണ് (25) പി​ടി​യി​ലാ​യ​ത്. 7.3 ഗ്രാം ​ക​ഞ്ചാ​വും 2.9 ഗ്രാം ​എം.​ഡി.​എം.​എ​യും ക​ണ്ടെ​ടു​ത്ത​ത്.ത​ല​ശ്ശേ​രി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ കെ. ​സു​ബി​ൻ രാ​ജും പാ​ർ​ട്ടി​യും രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ ത​ല​ശ്ശേ​രി ക​ട​ൽ​പാ​ലം പ​രി​സ​ര​ത്ത് നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 12 മ​ണി​യോ​ട​ടു​പ്പി​ച്ച് എ​ക്സൈ​സ് പാ​ർ​ട്ടി​യെ ക​ണ്ട ഷാ​ഹി​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വേ പി​ന്തു​ട​ർ​ന്ന് കീ​ഴ്‌​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ത​ല​ശ്ശേ​രി ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ ത​ല​ശ്ശേ​രി സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. ത​ല​ശ്ശേ​രി, മു​ഴ​പ്പി​ല​ങ്ങാ​ട്, മാ​ഹി കേ​ന്ദ്രീ​ക​രി​ച്ച് മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണ് ഷാ​ഹി​ൻ ഷ​ബാ​ബെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.ചോ​ദ്യം ചെ​യ്ത് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ എ​ക്സൈ​സ് ശ്ര​മം ആ​രം​ഭി​ച്ചു.10 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പി.​ഡി. സു​രേ​ഷ്, അ​സി. എ​ക്‌​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ (ഗ്രേ​ഡ്) സു​ധീ​ർ വാ​ഴ​വ​ള​പ്പി​ൽ, പി.​ഒ (ജി) ​മാ​രാ​യ കെ. ​ബൈ​ജേ​ഷ്, ലെ​നി​ൻ എ​ഡ്‌​വേ​ർ​ഡ്, സി.​ഇ.​ഒ കെ. ​സ​രി​ൻ രാ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Share our post
Continue Reading

Kerala34 mins ago

സൗദി അറേബ്യയിൽ തൊഴിലവസരം;റിക്രൂട്ട്മെന്‍റിലേക്കുള്ള അപേക്ഷകൾ ഡിസംബര്‍ പത്ത് വരെ മാത്രം

Kannur37 mins ago

കണ്ണൂർ കയാക്കത്തോൺ നാളെ പറശ്ശിനിക്കടവിൽ

Kannur1 hour ago

ഏഴരക്കുണ്ട് വെള്ളച്ചാട്ടം ഇനി ഹരിത കേന്ദ്രം

THALASSERRY1 hour ago

താഴെ ചൊവ്വ- ആയിക്കര റെയില്‍വെ ഗേറ്റ് നവംബര്‍ 26ന് അടച്ചിടും

Kannur1 hour ago

ജില്ലയിൽ താലൂക്ക് തല പരാതിപരിഹാര അദാലത്തുകൾ ഡിസംബർ ഒമ്പത് മുതൽ 16 വരെ

Kannur3 hours ago

യൂണിഫോം സേന; അപേക്ഷ ക്ഷണിച്ചു

Kannur4 hours ago

ഡി.ഡി.യു.ജി.കെ.വൈ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Kerala4 hours ago

പത്താംതരം തുല്യതാ കോഴ്സിന് രജിസ്റ്റര്‍ ചെയ്യാം

Kannur5 hours ago

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി ശുചിമുറിയില്‍ മരിച്ച നിലയില്‍

PERAVOOR5 hours ago

ബെംഗളൂരു കേന്ദ്രമാക്കി വിസ തട്ടിപ്പ്; മലയാളിയെ പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!