സൗജന്യ വിദഗ്ദ്ധ നേത്ര പരിശോധന ക്യാമ്പ്

Share our post

കണ്ണൂർ: മുതിർന്ന പൗരന്മാർക്കും പെൻഷൻകാർക്കും ഐ ട്രസ്റ്റ് കെയർ കണ്ണാശുപത്രിയിൽ 20 മുതൽ 30 വരെ സൗജന്യ വിദഗ്ദ്ധ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. നേത്ര പരമായ എല്ലാ പ്രശ്നങ്ങൾക്കും സൗജന്യ പരിശോധന, പ്രമേഹം, രക്തസമ്മർദ്ദം, കണ്ണിലെ പ്രഷർ, കണ്ണിലെ ഞരമ്പ് പരിശോധന, തിമിര രോഗ നിർണയം തുടങ്ങിയവ സൗജന്യമായി ലഭിക്കും.

തുടർ ചികിത്സയ്ക്കും ശസ്ത്രക്രിയകൾക്കും പ്രത്യേക ഇളവുകൾ. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേക ഇളവുകളോടെ കണ്ണടകൾ നല്കും. കാരുണ്യ സുരക്ഷ, ആയുഷ്മാൻ ഭാരത്, മെഡിസെപ് പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് വേദന രഹിതമായ പിൻഹോൾ തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്താം. ഡോ. ശ്രീ ശങ്കർ, ഡോ. പി.കെ ലേഖ എന്നിവർ നേതൃത്വം നൽകും. വിശദവിവരങ്ങൾക്കും ബുക്കിംഗിനും ഫോൺ 0497 2700400, 6282553341.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!