രാജരാജേശ്വര ക്ഷേത്ര കവാടത്തിൽ മ്യൂറൽ ചിത്രങ്ങൾ

തളിപ്പറമ്പ് : രാജരാജേശ്വര ക്ഷേത്ര പ്രവേശന കവാടത്തിന്റെ ചുവരുകളിൽ ഒരുക്കിയ ദ്വാരപാലകരുടെ മ്യൂറൽ ചിത്രങ്ങൾ പ്രകാശിപ്പിച്ചു. ഗാന രചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. ചിത്രകലാപ്രവർത്തകരും ദമ്പതികളുമായ അരിയിലെ പി. രഞ്ജിത്, സ്നേഹ, ശിഷ്യൻ റിഗേഷ് എന്നിവരാണ് ചിത്രരചന പൂർത്തിയാക്കിയത്. പ്രവാസി വ്യവസായി മൊട്ടമ്മൽ രാജനാണ് മ്യൂറൽ ചിത്ര നിർമാണ ചെലവുകൾ വഹിച്ചത്.