പൂജപ്പുര രവി അന്തരിച്ചു

ഇടുക്കി: പ്രശസ്ത നടൻ പൂജപ്പുര രവി (86) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് മറയൂരിൽ മകളുടെ വീട്ടിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന രവി പൂജപ്പുരവിട്ട് കഴിഞ്ഞ വർഷമാണ് മറയൂരിലേക്ക് താമസംമാറ്റിയത്.
നാടകത്തിലൂടെ സിനിമയുടെ ലോകത്തേക്ക് എത്തിയ അഭിനയ പ്രതിഭയായിരുന്നു. നാലായിരത്തോളം നാടകങ്ങളിലും എണ്ണൂറോളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കള്ളൻ കപ്പലിൽ തന്നെ, പൂച്ചയ്ക്കൊരു മൂക്കുത്തി, മുത്താരംകുന്ന് പി.ഒ, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, റൗഡി രാമു തുടങ്ങിയവയാണ് പ്രധാന സിനിമകൾ.