കെ.എസ്.യു – എം.എസ്.എഫ് തർക്കം: കെ.സുധാകരന്‍റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച

കണ്ണൂര്‍: കെ.എസ്.യു – എം.എസ്.എഫ് തർക്കത്തിൽകോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. കെ.പി.സി.സി
അധ്യക്ഷന്‍ കെ.സുധാകരന്‍റെ മധ്യസ്ഥതയിൽ ഇന്ന് ചർച്ച നടക്കും. രാവിലെ 11ന് കണ്ണൂര്‍ ഡി.സി.സി ഓഫിസിലാണ് ചർച്ച.
കണ്ണൂർ സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫുംകെ.എസ്.യുവും വെവ്വേറെ മത്സരിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കെ.പി.സി.സി അധ്യക്ഷൻ ഇരു സംഘടനകളെയുംചർച്ചക്ക് വിളിച്ചത്.
മുസ്‍ലിം ലീഗ് ദേശീയ ജനറല്‍ പി.കെ കുഞ്ഞാലിക്കുട്ടിയുമായി കെ.സുധാകരന്‍ വിഷയം ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു. കെ.എസ്.യു സംസ്ഥാന.പ്രസിഡന്റ് അലോഷി സേവ്യര്‍, വൈസ് പ്രസിഡന്റ് പി. ഷമ്മാസ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ജനറല്‍ സെക്രട്ടറി സി.കെ നജാഫ് എന്നിവര്‍ ചർച്ചയിൽ പങ്കെടുക്കും.