Connect with us

Kerala

മെഡിസെപ്പ്: കൂട്ടിച്ചേർക്കലുകൾക്കും തിരുത്തലുകൾക്കും ജൂൺ 20വരെ അവസരം

Published

on

Share our post

തിരുവനന്തപുരം: 2022 ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന മെഡിസെപ് പദ്ധതിയുടെ ആദ്യത്തെ പോളിസി വർഷം (First Policy Year) 2023 ജൂൺ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വർഷം (Second Policy Year) 2023 ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഗുണഭോക്താക്കൾക്ക് അന്തിമമായി മെഡിസെപ് ഡാറ്റയിൽ തിരുത്തലുകൾ/കൂട്ടിച്ചേർക്കലുകൾ/ഒഴിവാക്കലുകൾ വരുത്തുന്നതിന് അവസരം.
ജൂൺ 20വരെയാണ് ഇതിനുള്ള സമയം.

നിലവിലുള്ള സർക്കാർ ജീവനക്കാരും വിരമിച്ച പെൻഷൻകാരും, തങ്ങളുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങൾ തിരുത്തുന്നതിനും തങ്ങളുടെ നിലവിലുള്ള ആശ്രിതരെ മെഡിസെപ്-ൽ ഉൾപ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയിൽ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകൾ, ജീവനക്കാർ ബന്ധപ്പെട്ട ഡി.ഡി.ഒ.മാർക്കും പെൻഷൻകാർ ബന്ധപ്പെട്ട ട്രഷറി ഓഫീസർക്കും ജൂൺ 20നു മുൻപു നൽകണം.

ഡി.ഡി.ഒ./ട്രഷറി ഓഫീസർമാർ ഈ അപേക്ഷകൾ സ്വീകരിച്ചു ജൂൺ 22നു മുൻപായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി വെരിഫൈ ചെയ്യണം. മെഡിസെപ് ഡേറ്റാ ബേസിൽ നിലവിലുള്ള എല്ലാ ഗുണഭോക്താക്കളിൽ നിന്നും പ്രീമിയം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഡി.ഡി.ഒ./ട്രഷറി ഓഫീസർ/പെൻഷൻ ഓഫീസർമാർ ശ്രദ്ധിക്കണം.

ജൂൺ 22നു ശേഷം സ്റ്റാറ്റസ് റിപ്പോർട്ടിൽ വരുത്തുന്ന തിരുത്തലുകൾ (നവജാത ശിശുക്കൾ, പുതുതായി വിവാഹം കഴിയുന്നവർ എന്നീ വിഭാഗക്കാർ ഒഴികെ) മെഡിസെപ് ഐ.ഡി. കാർഡിൽ പ്രതിഫലിക്കില്ല. അതിനാൽ ഡി.ഡി.ഒമാരും ട്രഷറി ഓഫീസർമാരും ഈ തീയതിക്ക് മുൻപ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്ഡേഷൻ അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുൻപായി മെഡിസെപ് പോർട്ടലിൽ വെരിഫൈ ചെയ്തു ക്രമപ്പെടുത്തണം.

2018 മുതൽ ആരംഭിച്ച വിവരശേഖരണവും അതുമായി ബന്ധപ്പെട്ട കൂട്ടിചേർക്കലുകൾക്കും തിരുത്തലുകൾക്കുമായി നൽകിയിട്ടുള്ള ഷോർട്ട് ന്യൂസ്‌ കണ്ണൂർ . കൃത്യമായ നിർദ്ദേശങ്ങൾ സമയബന്ധിതമായി നിർവഹിക്കാതെ അനുവദിച്ച സമയപരിധി കഴിഞ്ഞും ഡി.ഡി.ഒമാരുടേയും ട്രഷറി ഓഫീസർമാരുടേയും സഹായത്തോടെ Status Report തിരുത്തൽ വരുത്തിയ ശേഷം കാർഡ് ലഭ്യമായിട്ടില്ല എന്ന് പരാതി നൽകിയാൽ ഇനി പരിഗണിക്കില്ല.

അനുവദിച്ച സമയപരിധിയ്ക്കുള്ളിൽ തിരുത്തലുകൾ വരുത്തി VERIFY ചെയ്തതിനു ശേഷവും എന്തെങ്കിലും സാങ്കേതിക പിഴവുകൾ നിമിത്തം മെഡിസെപ് കാർഡ് ഡൗൺലോഡ് ചെയ്യുവാൻ സാധിക്കാതെവന്നാൽ 1800-425-1857 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടുകയോ sncmedisep@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മെഡിസെപ് സ്റ്റേറ്റ് നോഡൽ സെല്ലിലെ ഐ.ടി. മാനേജർക്ക് പരാതി നൽകുകയോ ചെയ്യണം. മെഡിസെപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ (നം. 57/2023/ധന. തീയതി 15/06/2023) ധനവകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും.


Share our post

Kerala

താമരശേരി കൊലപാതകം; വ്യാപക റെയ്ഡുമായി പൊലീസ്

Published

on

Share our post

കോഴിക്കോട്: താമരശേരിയിലുണ്ടായ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ വ്യാപക റെയ്ഡുമായി പൊലീസ്. പ്രതികളായ അഞ്ചു വിദ്യാർഥികളുടെയും വീട്ടിൽ റെയ്ഡ് നടത്തും. റൂറൽ എസ്പിയുടെ നിർദേശപ്രകാരമാണ് റെയ്ഡ്. അഞ്ച് എസ്ഐമാരുൾപ്പെടുന്ന നാല് സംഘങ്ങളായാണ് പരിശോധന നടത്തുന്നത്.കൊലപാതകത്തിന് ഉപയോ​ഗിച്ച നഞ്ചക് ഉൾപ്പെടെ കണ്ടെത്തുന്നതിനാണ് പരിശോധന. നിലവിൽ പരിശോധന നടക്കുന്നത് ചുങ്കത്താണ്.വ്യാഴം വൈകിട്ട്‌ താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന്‌ സമീപത്താണ്‌ താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെയും വട്ടോളി ജി.വി.എച്ച്‌.എസ്‌.എസിലെയും വിദ്യാർഥികൾ ഏറ്റുമുട്ടിയത്‌. ഞായറാഴ്‌ച പരിപാടിയിൽ ജി.വി.എച്ച്‌.എസ്‌.എസിലെ കുട്ടികൾ അവതരിപ്പിച്ച ഡാൻസ്‌, പാട്ട്‌ നിലച്ചതിനെ തുടർന്ന്‌ പാതിവഴിയിൽ നിർത്തിയിരുന്നു. ഈസമയം, താമരശേരി സ്‌കൂളിലെ ഏതാനും കുട്ടികൾ കൂവി. ഇതോടെ വിദ്യാർഥികൾ പരസ്‌പരം വാക്കേറ്റത്തിലേർപ്പെട്ടു. അധ്യാപകർ ഇടപെട്ടാണ്‌ രംഗം ശാന്തമാക്കിയത്‌.പിന്നീട്‌ ജിവിഎച്ച്എസ്എസ് സ്‌കൂളിലെ 15ഓളം വിദ്യാർഥികൾ വാട്ട്‌സാപ്‌ ഗ്രൂപ്പിലൂടെ സംഘടിച്ച്‌ വ്യാഴാഴ്‌ച വൈകിട്ട് ട്യൂഷൻ സെന്ററിലെത്തി. താമരശേരി എംജെ സ്‌കൂളിലെ കുട്ടികളും എത്തിയതോടെ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാത്രി 12.30 യോടെയാണ് മരണം സ്ഥിരീകരിച്ചത്.


Share our post
Continue Reading

Kerala

മനുഷ്യ-വന്യജീവി സംഘർഷം: മൃഗങ്ങളെ നിരീക്ഷിക്കാൻ എ.ഐ

Published

on

Share our post

തിരുവനന്തപുരം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാൻ നിർമിതബുദ്ധി (എ.ഐ.) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ സർക്കാർ. വനാതിർത്തികളിൽ ഇതുവഴി വന്യമൃഗങ്ങളുടെ നീക്കം നിരീക്ഷിക്കും. സൗരോർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണക്യാമറകൾ, പെരിയാർ ടൈഗർ കൺസർവഷൻ ഫൗണ്ടേഷൻ വികസിപ്പിച്ച റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, ക്യാമറാ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാകും നിരീക്ഷണം.

കേരളത്തിലെ വനത്തിലെ സാഹചര്യം വിലയിരുത്തി മെഷീൻ ലേണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രശ്നക്കാരായ വന്യജീവികളെ തിരിച്ചറിയും. നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത വനപ്രദേശങ്ങളിലും പദ്ധതി നടപ്പാക്കാനാകും. ഇതിനുള്ള പ്രാരംഭനടപടി പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ തുടങ്ങി. വനംവകുപ്പ് പ്രഖ്യാപിച്ച പത്ത് മിഷനുകളിൽ ഉൾപ്പെടുത്തിയാണ് ഇത് നടപ്പാക്കുന്നതെന്ന് ചീഫ് വൈൽഡ്‌ ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ പറഞ്ഞു.


Share our post
Continue Reading

Kerala

ഡിജിറ്റൽ ആർ.സി.യുടെ മറവിലും സർവീസ് ചാർജ് ഉയർത്തി

Published

on

Share our post

തിരുവനന്തപുരം: വാഹനരജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (ആർ.സി.) ഓൺലൈനായപ്പോൾ സർവീസ് ചാർജിലും വർധന. ഫീസ് ഉയർന്നതിനുപിന്നിൽ സോഫ്റ്റ്‌വേർ പിഴവാണോയെന്നും സംശയമുണ്ട്. അധികൃതർ പ്രതികരിച്ചിട്ടില്ല. അച്ചടിക്കൂലി ഒഴിവാക്കിയപ്പോൾ സർവീസ് ചാർജിൽ അധികത്തുക ഈടാക്കിയതും പ്രിന്റിങ്ങിലെ സങ്കീർണതയുമാണ് ആദ്യദിനം കല്ലുകടിയായത്. ആറുമാസമായി തടസ്സപ്പെട്ട ആർ.സി. അച്ചടിപ്രശ്നം പരിഹരിച്ചതിന്റെ ആശ്വാസത്തിൽ പണമടച്ച പലർക്കും കൂടുതൽ തുക നൽകേണ്ടിവന്നു.

അച്ചടിക്കൂലിയായി ഈടാക്കിയിരുന്ന 245 രൂപയ്ക്കുപകരം ആർ.സി. നൽകേണ്ട എല്ലാ സേവനങ്ങളുടെയും സർവീസ് ചാർജ് 200 രൂപയാക്കി ഏകീകരിച്ചിരുന്നു. രണ്ടും മൂന്നും സേവനങ്ങൾക്കൊപ്പമാണ് മിക്കപ്പോഴും ആർ.സി. വിതരണം ചെയ്യേണ്ടിവരുക. ഓരോ സേവനങ്ങൾക്കും 200 രൂപവീതം സോഫ്റ്റ്‌വേർ ഈടാക്കുന്നുണ്ട്. അച്ചടിക്കൂലി ഒഴിവാക്കിയതുകാരണം സർക്കാരിന് നഷ്ടമുണ്ടാകാതിരിക്കാനാണ് ഈ ക്രമീകരണം.

വായ്പവിവരം ഒഴിവാക്കാൻ (ഹൈപ്പോത്തിക്കേഷൻ ടെർമിനേഷൻ) 400 രൂപയാണ് സർവീസ് ചാർജായി ശനിയാഴ്ച ഈടാക്കിയത്. ഉടമസ്ഥാവകാശം മാറ്റുന്നതിന് ഉൾപ്പെടെ 550 രൂപ ഫീസ് ചുമത്തി. നേരത്തേ 515 രൂപയായിരുന്നു. ഓൺലൈനായപ്പോൾ മോട്ടോർവാഹനവകുപ്പിന് ജോലിഭാരം കുറഞ്ഞിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മോട്ടാർവാഹനവകുപ്പ് ഉപയോഗിക്കുന്നത്. കേന്ദ്രം സൗജന്യമായി പ്രിന്റ് നൽകുമ്പോഴാണ് സംസ്ഥാനം അധികനിരക്ക് ഈടാക്കുന്നത്.

ആർ.സി. പകർപ്പ് എടുക്കാനുള്ള സംവിധാനം സോഫ്റ്റ്‌വേറിൽ സജ്ജമായെങ്കിലും സങ്കീർണമായിരുന്നു. മുൻപ്‌ ആർ.സി. തയ്യാറാക്കിയിരുന്ന കാർഡിന്റെ വലുപ്പത്തിൽ പി.ഡി.എഫ്. ഫയൽ ഡൗൺലോഡ് ചെയ്യാമെന്നായിരുന്നു മോട്ടോർവാഹനവകുപ്പ് അറിയിച്ചിരുന്നത്.എന്നാൽ, രണ്ടുപേജായി പ്രിന്റെടുക്കാനുള്ള സംവിധാനമാണുള്ളത്. ഇത് കാർഡാക്കുക ഏറെ ബുദ്ധിമുട്ടാണ്. ഡ്രൈവിങ് ലൈസൻസ് കാർഡ് വലുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!