അക്ഷയ കേന്ദ്രങ്ങളിലൂടെയുള്ള പെൻഷൻ മസ്റ്ററിങ് പുനരാരംഭിച്ചു

Share our post

കൊച്ചി: സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് അക്ഷയകേന്ദ്രങ്ങൾ വഴിയുള്ള മസ്റ്ററിങ് പുനരാരംഭിച്ചു.

2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവർക്കെല്ലാം മസ്റ്ററിങ് നടത്താം. കിടപ്പുരോ​ഗികൾക്ക് വീട്ടിൽ വന്ന് മസ്റ്ററിങ് നടത്തും. അനർഹരേയുും മരിച്ചവരേയും ഒഴിവാക്കാനാണ് അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് ഏർപ്പെടുത്തിയത്.

മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ മാത്രമാക്കിയതിനെതിരെ കോമൺ സർവീസ് സെന്റർ (സിഎസ് സി) നടത്തുന്ന തിരുവനന്തപുരം സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മറ്റ് സർവീസ് സെന്ററുകൾ വഴിയും മസ്റ്ററിങ് നടത്താൻ അനുവദിക്കണമെന്നും ഓപ്പൺ പോർട്ടൽ അനുവദിക്കണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.

ഇടക്കാല ഉത്തരവിനെ തുടർന്ന് അക്ഷയ വഴിയുള്ള മസ്റ്ററിങ് നിർത്തിവെക്കുകയായിരുന്നു. സ്റ്റേ നീക്കിയതോടെ മസ്റ്ററിങ് പുനരാരംഭിക്കുന്നതിനുള്ള നടപടിയായി. 2023 ജനുവരി ഒന്നിനു ശേഷം പെൻഷൻ അനുവദിക്കപ്പെട്ടവർക്ക് മസ്റ്ററിങ് വേണ്ട.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!