ദുബായിൽ യുവതി കുഴഞ്ഞു വീണു മരിച്ചു

മണ്ണംപേട്ട: ദുബായിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണ യുവതി മരിച്ചു. കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടിൽ അനിലന്റെ മകൾ അമൃത (23)യാണ് മരിച്ചത്. 35 വർഷമായി ഗൾഫിൽ ബിസിനസ് നടത്തുന്ന അനിലൻ കുടുംബത്തോടൊപ്പം ദുബായിലായിരുന്നു താമസം.
ഓഗസ്റ്റിൽ വിവാഹം നിശ്ചയിച്ചിരുന്ന അമൃത ഒരാഴ്ച മുന്പാണ് നാട്ടിൽവന്ന് തിരിച്ചു പോയത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. അമ്മ: ഉല്ലേഖ. സഹോദരങ്ങൾ: ലൈഷ്, അക്ഷയ്.