അട്ടപ്പാടിയില്‍ ബസുകള്‍ കൂട്ടിയിടിച്ചു; അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പാലക്കാട്: അട്ടപ്പാടി ഭൂതിവഴിയില്‍ കോളജ് ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു.
ഇവരെ ആസ്പത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാവിലെ ഒന്‍പതിനാണ് അപകടമുണ്ടായത്. കെ.എസ്.ആർ.ടി.സി ബസിന് പിന്നില്‍ ഏരിയസ് കോളജിന്റെ ബസ് ഇടിക്കുകയായിരുന്നു.