Connect with us

Kerala

ഇനി കുട്ടികളുടെ പഠനപുരോഗതിയും ഹാജര്‍ നിലയും അറിയാം, ‘സമ്പൂര്‍ണ പ്ലസ്’ ആപ്പ് പ്രവര്‍ത്തനസജ്ജം

Published

on

Share our post

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ മേഖലയില്‍ കുട്ടികളുടെ പഠനപുരോഗതി അറിയാനുള്ള കൈറ്റിന്റെ ‘സമ്ബൂര്‍ണ പ്ലസ്’ ആപ്പ് പ്രവര്‍ത്തനസജ്ജമായി.

മുഴുവന്‍ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും പ്രയോജനപ്പെടുത്തുന്ന ‘സമ്ബൂര്‍ണ’ സ്‌കൂള്‍ മാനേജ്‌മെന്റ് പോര്‍ട്ടലിന്റെ തുടര്‍ച്ചയായി തയാറാക്കിയ മൊബൈല്‍ ആപ്’ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇതില്‍ കുട്ടികളുടെ ഹാജര്‍ നില, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട് തുടങ്ങിയവ രേഖപ്പെടുത്താം.

രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള വിനിമയം സുഗമമാക്കാനും സഹായിക്കുന്നതാകും ഈ ആപ്പെന്ന് മന്ത്രി വ്യക്തമാക്കി.സമ്പൂർണ്ണ പ്ലസിന്റെ ആദ്യഘട്ട വിന്യാസം താല്പര്യം പ്രകടിപ്പിക്കുന്ന സ്‌കൂളുകളില്‍ നടപ്പാക്കും. ജില്ലാ അസംബ്ലി മണ്ഡലം തദ്ദേശഭരണ സ്ഥാപനം എന്നിങ്ങനെയും പ്രത്യേക താല്പര്യമെടുത്ത് ഇത് നടപ്പാക്കാവുന്നതാണ്.

കുട്ടികളുടെ വിവരങ്ങള്‍ സര്‍ക്കാരിന്റെ സ്റ്റേറ്റ് ഡാറ്റാ സെന്ററില്‍ നിലനിര്‍ത്തി സ്വകാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തിയാണ് ഈ മൊബൈല്‍ ആപ് വികസിപ്പിച്ചത്. അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും പ്രത്യേകം ലോഗിന്‍ സൗകര്യവും ഉണ്ടാകും. കുട്ടികളുടെ ഫോട്ടോ സ്‌കാന്‍ ചെയ്‌തോ അല്ലാതെയോ ആണ് സമ്ബൂര്‍ണയില്‍ അപ്‌ലോഡ് ചെയ്യുക.

എന്നാല്‍ അധ്യാപകന് സമ്പൂർണ്ണ പ്ലസ് ആപ് ഉപയോഗിച്ച്‌ കുട്ടിയുടെ ചിത്രമെടുത്ത് നേരിട്ടും വേഗത്തിലും പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാനാകും. പ്ലേസ്റ്റോറില്‍ ‘സമ്ബൂര്‍ണ പ്ലസ് ‘എന്നു നല്‍കി ഈ മൊബൈല്‍ ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. സമ്പൂർണ്ണ പ്ലസ് പ്രയോജനപ്പെടുത്തുന്ന സ്‌കൂളുകളില്‍ രക്ഷിതാവിന് നല്‍കിയ മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാം.

‘സമഗ്ര’വിഭവ പോര്‍ട്ടലിലെ പഠനസഹായികള്‍ അനായാസമായി സമ്പൂർണ്ണ പ്ലസ് ആപ്പ് വഴി കുട്ടികള്‍ക്ക് തുടര്‍ന്ന് ലഭിക്കും. മൊബൈല്‍ ആപ്പായി മാത്രമല്ല വെബ് പതിപ്പായി സാധാരണ കമ്ബ്യൂട്ടറുകളിലും സേവനങ്ങള്‍ ലഭ്യമാകും.സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രത്യേകം സൈബര്‍ സേഫ്റ്റി പ്രോട്ടോകോള്‍ തയാറാക്കി പ്രസിദ്ധീകരിച്ച സംസ്ഥാനമാണ് കേരളമെന്നും ഇവ കൃത്യമായി പാലിക്കുന്നതിനും കുട്ടികളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവെയ്ക്കാതിരിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം എന്നും മന്ത്രി പറഞ്ഞു.


Share our post

Kerala

ചൂതാട്ട വീഡിയോകൾ: ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നു, പ്രമുഖരെ നീക്കി മെറ്റ

Published

on

Share our post

കോഴിക്കോട്: ഗെയിം കളിച്ചുനേടിയ പണംകൊണ്ട് ഞങ്ങൾ മൊബൈലും ഫ്ലാറ്റും വാഹനങ്ങളും വാങ്ങി, ഇതുപോലെ നിങ്ങൾക്കും വാങ്ങാമെന്നു പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളിൽ നമ്മുടെ കണ്ണുടക്കിയിട്ടുണ്ടാവും.ആപ്പ് ഉപയോഗിക്കുന്നതോടെ രാജ്യത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വൻചൂതാട്ടസംഘങ്ങളുടെ വലയിലേക്കാവും ഇവ നമ്മളെ കൊണ്ടുപോകുക. ഇത്തരം ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള സൈബർ പോലീസ്.പോലീസ് നിർദേശപ്രകാരം വയനാടൻ വ്ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകളാണ് മെറ്റ നീക്കംചെയ്തിരിക്കുന്നത്.

വീഡിയോ തിരക്കഥയനുസരിച്ച്

ചൂതാട്ട ആപ്പ് കമ്പനികൾ നൽകുന്ന തിരക്കഥയനുസരിച്ചാണ് ഇൻഫ്ളുവൻസർമാർ വീഡിയോ ചെയ്യുന്നത്. ഇവർ ഗെയിം കളിക്കുന്നത് കമ്പനികൾ നൽകുന്ന ഡെമോ അക്കൗണ്ടുകൾ വഴിയായതിനാൽ എങ്ങനെ കളിച്ചാലും ജയിക്കുംവിധമായിരിക്കും സംവിധാനം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകളാണ് ഇൻഫ്ലുവൻസർമാർ ലിങ്കുകളിലൂടെ നൽകുന്നത്.

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

1960-ലെ കേരള ഗെയിമിങ് ആക്ട്, 1998-ലെ ലോട്ടറീസ് റെഗുലേഷൻ ആക്ട് തുടങ്ങിയവ അനുസരിച്ച് കേരളത്തിൽ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളെ ‘സ്‌കിൽ’ ഉപയോഗിച്ച് കളിക്കുന്നവ ‘ചാൻസ്’ ഉപയോഗിച്ച് കളിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 2021-ലെ ഹൈക്കോടതി വിധിയനുസരിച്ച് സ്‌കിൽ ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമേ കേരളത്തിൽ പ്രവർത്തനാനുമതിയുള്ളൂ.ചാൻസ് ഉപയോഗിച്ച് കളിക്കുന്ന പ്രവചന, വാതുവെപ്പ്‌ സ്വഭാവമുള്ള ഗെയിമുകളാണ് അനുമതിയില്ലാത്ത ആപ്പുകളുടെ പരിധിയിൽ വരുന്നത്.

തട്ടിപ്പ് കണ്ടെത്താൻ സൈബർ പട്രോളിങ് ടീം

സൈബർ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ കേരള സൈബർ പോലീസിന് കീഴിൽ സൈബർ പട്രോളിങ് ടീമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ആപ്പുകൾ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രാലയവും നിരോധിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ പ്രചാരണത്തിന് പണം കൈപ്പറ്റിയ പല സിനിമാതാരങ്ങളും നിയമക്കുരുക്കിലാണ്.


Share our post
Continue Reading

Kerala

കിണറ്റില്‍ വീണ നാലരവയസുകാരനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ച് 63കാരി

Published

on

Share our post

തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കിണറ്റില്‍ വീണ നാലരവയസുകാരനെ ബന്ധുവായ 63കാരി രക്ഷിച്ചു. വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ചത്. മോട്ടോര്‍ഷെഡ്ഡിന്റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളിലുണ്ടായിരുന്നു. ഇവരാണ് ഹൈസിന്‍ കിണറ്റില്‍ വീണ കാര്യം സുഹറയെ വിവരം അറിയിച്ചത്. ഓടിയെത്തിയ സുഹറ മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി ഹൈസിനെ പൊക്കിയെടുത്തു. കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ അടക്കിപിടിച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധുവായ അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും പുറത്തെത്തിച്ചത്. വീഴ്ച്ചയില്‍ ഹൈസിന് ചെവിയില്‍ നേരിയ പരിക്കേറ്റിട്ടുണ്ട്.


Share our post
Continue Reading

Kerala

ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്

Published

on

Share our post

തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എം.ഡി.എം.എയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.


Share our post
Continue Reading

Trending

error: Content is protected !!