വിനോദസഞ്ചാര കേന്ദ്രത്തില്‍ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Share our post

തൊടുപുഴ : വണ്ണപ്പുറം ആനചാടിക്കുത്ത് വിനോദ സഞ്ചാരകേന്ദ്രത്തിൽ കുളിക്കുന്നതിനിടെ സഞ്ചാരി കുഴഞ്ഞുവീണു മരിച്ചു. എറണാകുളം കുമ്പളങ്ങി അഴിക്കകം അറയ്‍ക്കപ്പാടത്ത് ജോളി സേവ്യർ (52) ആണ് മരിച്ചത്. വെള്ളി പകൽ 2.30നാണ് സംഭവം.

17അം​ഗ സംഘമാണ് ആനചാടിക്കുത്തിലെത്തിയത്. ഇവർ കുളിക്കുന്നതിനിടയിൽ ജോളിക്ക് അസ്വസ്ഥത ഉണ്ടായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നി​ഗമനമെന്ന് കാളിയാര്‍ പൊലീസ് പറഞ്ഞു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ശനിയാഴ്‍ച പോസ്‍റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംസ്‍കാരം ശനി പകല്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മക്കൾ: ഗിൽഗിൻ, ഗിൽന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!