കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : കണ്ണൂരിൽ യുവതിയെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഞ്ചുകണ്ടി സ്വദേശിനി റുഷിതയാണ് മരിച്ചത്. വൈകിട്ടോടെ ബേബി ബീച്ചിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
കണ്ണൂർ ടൗണിലെ ഒരു ജ്വല്ലറിയിൽ ജീവനക്കാരിയാണ് റുഷിത. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തും. മൃതദേഹം കണ്ണൂർ ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.