Kerala
ഗവ ഐ.ടി.ഐ പ്രവേശന അപേക്ഷ: ഇന്നുമുതൽ ജൂലൈ 15വരെ.

തിരുവനന്തപുരം:സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. റഗുലർ സ്കീമിലുള്ള 72
ട്രേഡുകളിലേക്കാണ് (എൻസിവിടി,
എിവിടി) പ്രവേശനം. ഇന്നു മുതൽ ഏകജാലകം അഡ്മിഷൻ പോർട്ടലായ https://itiadmissions.kerala.gov.in ലൂടെ അപേക്ഷ നൽകാം.
അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ 15ആണ്. റാങ്ക് ലിസ്റ്റ് ജൂലൈ 22ന് പ്രസിദ്ധീകരിക്കും. യോഗ്യത
അപേക്ഷകർക്ക് ഓഗസ്റ്റ് ഒന്നിനു 14 വയസ് തികയണം. ഡ്രൈവർകം മെക്കാനിക് (എൽഎംവി) ട്രേഡിലേക്കു 18 വയസ് തികയണം . ഉയർന്ന പ്രായപരിധിയില്ല.
എസ്. എസ്. എൽ. സി ജയിച്ചവർക്കും പരാജയപ്പെട്ടവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും തിരഞ്ഞെടുക്കാവുന്ന എൻജിനീയറിങ്, നോൺ എൻജിനീയറിങ് ട്രേഡുകളുണ്ട്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേഡ് 10 തുല്യതാപരീക്ഷ യോഗ്യതയായി പരിഗണിക്കും. മെട്രിക് ട്രേഡുകളിൽ സി.ബി.എസ്ഇ/ഐ.സി.എസ്ഇ പത്താം ക്ലാസ് സ്കൂൾതല പരീക്ഷ ജയിച്ചവരെയും നോൺ മെട്രിക് ട്രേഡുകളിൽ സി.ബി.എസ്ഇ പത്താം ക്ലാസ് സ്കൂൾ തല പരീക്ഷയിൽ
പങ്കെടുത്തവരെയും പരിഗണിക്കും. പ്രൈവറ്റായി എസ്. എസ്. എൽ. സി എഴുതി പരാജയപ്പെട്ടവർ അർഹരല്ല.
അപേക്ഷ
അപേക്ഷാ ഫീസ് 100 രൂപയാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐ.ടി.ഐയിൽ സർക്കാർ അസൽ രേഖ പരിശോധന ജൂലൈ 18നു മുൻപു പൂർത്തിയാക്കണം.
സംവരണം
12 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുണ്ട്. http://labourwelfarefund.in വഴി ഓൺലൈനായി അപേക്ഷിക്കാം. APPLY NOW-ൽ I.T.I Training Prgramme ലാണ് അപേക്ഷിക്കേണ്ടത്. പത്താം ക്ലാസ് പാസായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 300 രൂപ ബോർഡിൽ നിന്ന് സ്റ്റൈപന്റ് നൽകും.
അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐകളും ട്രേഡുകളും
ധനുവച്ചപുരം – വയർമാൻ, ചാക്ക – ടർണർ, കൊല്ലം – മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ -വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ – മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കളമശ്ശേരി – ഫിൽറ്റർ, ചാലക്കുടി – ടെക്നിക്കൽ പവർ ഇലക്ട്രോണിക് സിസ്റ്റംസ്, മലമ്പുഴ – ഇലക്ട്രീഷ്യൻ, അഴിക്കോട് – ഡ്രാഫ്റ്റ്സ്മാൻ സിവിൽ, കോഴിക്കോട് – റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ടെക്നീഷ്യൻ, കണ്ണൂർ
Kerala
ചൂതാട്ട വീഡിയോകൾ: ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നു, പ്രമുഖരെ നീക്കി മെറ്റ


കോഴിക്കോട്: ഗെയിം കളിച്ചുനേടിയ പണംകൊണ്ട് ഞങ്ങൾ മൊബൈലും ഫ്ലാറ്റും വാഹനങ്ങളും വാങ്ങി, ഇതുപോലെ നിങ്ങൾക്കും വാങ്ങാമെന്നു പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളിൽ നമ്മുടെ കണ്ണുടക്കിയിട്ടുണ്ടാവും.ആപ്പ് ഉപയോഗിക്കുന്നതോടെ രാജ്യത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വൻചൂതാട്ടസംഘങ്ങളുടെ വലയിലേക്കാവും ഇവ നമ്മളെ കൊണ്ടുപോകുക. ഇത്തരം ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള സൈബർ പോലീസ്.പോലീസ് നിർദേശപ്രകാരം വയനാടൻ വ്ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകളാണ് മെറ്റ നീക്കംചെയ്തിരിക്കുന്നത്.
വീഡിയോ തിരക്കഥയനുസരിച്ച്
ചൂതാട്ട ആപ്പ് കമ്പനികൾ നൽകുന്ന തിരക്കഥയനുസരിച്ചാണ് ഇൻഫ്ളുവൻസർമാർ വീഡിയോ ചെയ്യുന്നത്. ഇവർ ഗെയിം കളിക്കുന്നത് കമ്പനികൾ നൽകുന്ന ഡെമോ അക്കൗണ്ടുകൾ വഴിയായതിനാൽ എങ്ങനെ കളിച്ചാലും ജയിക്കുംവിധമായിരിക്കും സംവിധാനം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകളാണ് ഇൻഫ്ലുവൻസർമാർ ലിങ്കുകളിലൂടെ നൽകുന്നത്.
പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ
1960-ലെ കേരള ഗെയിമിങ് ആക്ട്, 1998-ലെ ലോട്ടറീസ് റെഗുലേഷൻ ആക്ട് തുടങ്ങിയവ അനുസരിച്ച് കേരളത്തിൽ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളെ ‘സ്‌കിൽ’ ഉപയോഗിച്ച് കളിക്കുന്നവ ‘ചാൻസ്’ ഉപയോഗിച്ച് കളിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 2021-ലെ ഹൈക്കോടതി വിധിയനുസരിച്ച് സ്‌കിൽ ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമേ കേരളത്തിൽ പ്രവർത്തനാനുമതിയുള്ളൂ.ചാൻസ് ഉപയോഗിച്ച് കളിക്കുന്ന പ്രവചന, വാതുവെപ്പ് സ്വഭാവമുള്ള ഗെയിമുകളാണ് അനുമതിയില്ലാത്ത ആപ്പുകളുടെ പരിധിയിൽ വരുന്നത്.
തട്ടിപ്പ് കണ്ടെത്താൻ സൈബർ പട്രോളിങ് ടീം
സൈബർ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ കേരള സൈബർ പോലീസിന് കീഴിൽ സൈബർ പട്രോളിങ് ടീമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ആപ്പുകൾ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രാലയവും നിരോധിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ പ്രചാരണത്തിന് പണം കൈപ്പറ്റിയ പല സിനിമാതാരങ്ങളും നിയമക്കുരുക്കിലാണ്.
Kerala
കിണറ്റില്‍ വീണ നാലരവയസുകാരനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ച് 63കാരി


തൃശൂര്‍: പുന്നയൂര്‍ക്കുളത്ത് കിണറ്റില്‍ വീണ നാലരവയസുകാരനെ ബന്ധുവായ 63കാരി രക്ഷിച്ചു. വടക്കേക്കാട് മണികണ്‌ഠേശ്വരം കിഴക്ക് തെക്കേപാട്ടയില്‍ മുഹമ്മദ് ഹാജിയുടെ ഭാര്യ സുഹറയാണ് (63) ഭര്‍തൃസഹോദരന്റെ പേരക്കിടാവ് മുഹമ്മദ് ഹൈസിനെ കിണറ്റില്‍ ഇറങ്ങി രക്ഷിച്ചത്. മോട്ടോര്‍ഷെഡ്ഡിന്റെ മുകളില്‍ വീണ നെല്ലിക്ക പെറുക്കാന്‍ കിണറിന്റെ ആള്‍മറയില്‍ ചവിട്ടി കയറിയപ്പോഴാണ് മുഹമ്മദ് ഹൈസിന്‍ കിണറ്റിലേക്ക് വീണത്. ഈ സമയം സുഹറയുടെ മകന്റെ മകള്‍ ഫിന്‍സയും (7) ഭര്‍ത്താവിന്റെ മറ്റൊരു സഹോദരന്റെ മകന്‍ ബാരിഷും (7) മോട്ടര്‍പുരയുടെ മുകളിലുണ്ടായിരുന്നു. ഇവരാണ് ഹൈസിന്‍ കിണറ്റില്‍ വീണ കാര്യം സുഹറയെ വിവരം അറിയിച്ചത്. ഓടിയെത്തിയ സുഹറ മോട്ടറിന്റെ ഹോസ് കെട്ടിയ കയറില്‍ തൂങ്ങി കിണറ്റില്‍ ഇറങ്ങി ഹൈസിനെ പൊക്കിയെടുത്തു. കുട്ടിയെ വെള്ളത്തില്‍ നിന്നു കോരിയെടുത്തെങ്കിലും ശരീരം തളര്‍ന്ന് മുകളിലേക്ക് കയറാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു സുഹറ. കുട്ടിയെ അടക്കിപിടിച്ച് കിണര്‍ റിങ്ങില്‍ പിടിച്ച് 10 മിനിറ്റോളം വെള്ളത്തില്‍ കിടന്നു. കുട്ടികളുടെ വിളികേട്ട് ഓടിയെത്തിയ ബന്ധുവായ അഷ്‌കര്‍ ആണ് കിണറ്റില്‍ ഇറങ്ങി സുഹറയെയും ഹൈസിനെയും പുറത്തെത്തിച്ചത്. വീഴ്ച്ചയില്‍ ഹൈസിന് ചെവിയില്‍ നേരിയ പരിക്കേറ്റിട്ടുണ്ട്.
Kerala
ലഹരിക്കടത്തിന് തടയിടാൻ പൊലീസിന്റെ ഓപ്പറേഷൻ ഡി ഹണ്ട്


തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് ഒരാഴ്ചക്കിടെ അറസ്റ്റിലായത് 2854 പേർ. ഫെബ്രുവരി 22 മുതൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എം.ഡി.എം.എയും 154 കിലോ കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ചക്കിടെ 2762 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഡിജിപി മനോജ് എബ്രാഹാമിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡി-ഹണ്ട് നടത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരമായിരുന്നു സംസ്ഥാന വ്യാപകമായ പരിശോധന.വിവിധ കേന്ദ്രങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയോ, ഉപയോഗിക്കുകയോ, കൈവശം വയ്ക്കുകയോ ചെയ്തിട്ടുള്ള 2854 പേരെ അറസ്റ്റ് ചെയ്തത്.ഒമ്പത് ദിവസങ്ങൾക്കുള്ളിലാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്